നല്ലവരായ കുലസ്ത്രീകള്‍... എന്ത് കേട്ടാലും പഠിക്കില്ലെന്ന വാശിയോടെ മുന്‍പോട്ടു നടക്കുമ്‌ബോള്‍ ഉപദേശിച്ചിട്ടു എവിടെ കാര്യം, യുവ ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

വര്‍ധിച്ചു വരുന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് യുവ ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു. വാടകവീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും കാമുകനെ റയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തത് കഴിഞ്ഞ ദിവസമായിരുന്നു. പോളിസിയില്‍,കാമുകനും കാമുകിമായി ,കുടുംബ ബന്ധങ്ങളും മറന്നു ജീവിക്കുന്ന എല്ലാ ചേട്ടന്മാരോടും ചേച്ചിമാരോടുമായി.
ഡോ .അനുജയുടെ കുറിപ്പ് ഇങ്ങനെ
ഭര്‍ത്താവ് ഗള്‍ഫിലാന്നോ,ഉറപ്പായിട്ടും അവള്‍ക്കൊരു ജാരന്‍ കാണാതിരിക്കാന്‍ വഴിയില്ല ,
പട്ടാളത്തില്‍ ആണോ,എന്നാ കഷ്ടമാന്നെ,കാര്യങ്ങള്‍ ഒക്കെ,ഇനിയിപ്പോള്‍,
ഭര്‍ത്താവ് മരിച്ചതാന്നോ,ഉപേക്ഷിച്ചതാന്നോ അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ വേണ്ടാന്നു വച്ചവളാണോ,
ദാരിദ്ര്യം കാണുമെന്നെ,
ലൈംഗിക ദാരിദ്ര്യം,
ആ
മൂപ്പര് തന്നെ,
അതറിഞ്ഞു സഹിക്കാനാവാതെ , ദെണ്ണമടക്കി സുമനസ്സുകള്‍ ഒരു വശത്തു,
(വീട്ടിലെ ദാരിദ്ര്യം തിരിച്ചറിഞ്ഞില്ലേലും)
മറുപുറം
തങ്ങളുടെ ദാരിദ്ര്യം ആരും തിരിച്ചറിയുന്നില്ലെന്ന വിഷമത്തില്‍ സുമനസ്സുകളെ തേടി അലയുന്ന , നല്ലവരായ 'കുലസ്ത്രീകള്‍'
ഇവരെ കൂടാതെ രണ്ടു കൂട്ടരു വേറെയും
1 സ്‌നേഹവുമായി, തങ്ങളുടെ ദാരിദ്ര്യം തീര്‍ക്കാന്‍ വരുന്ന സുമനസ്സുകളിലെ നന്മ തിരിച്ചറിഞ്ഞു അവരില്‍ നിന്നു രക്ഷപെടാന്‍ നെട്ടോട്ടമോടുന്നവര്‍.
2 ദാരിദ്ര്യത്തെ തോല്‍പിക്കാന്‍ സന്ധി ചേര്‍ന്നവര്‍ക്കിടയില്‍,ഒരു തെറ്റും ചെയ്യാതെ ജീവിതത്തില്‍ ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്നവര്‍, (ഭാര്യമാരും ഭര്‍ത്താക്കന്മാരും ഉഭയകക്ഷി ബന്ധം സ്ഥാപിച്ചു മുന്നേറുമ്‌ബോള്‍ )
ഇതിവരുടെ കഥയാണ് ചതിക്കുന്നവരുടെയും ചതിക്കപെട്ടവരുടെയും,
,
ക്ലൈമാക്‌സ് ഈയിടെയായി ഇച്ചിരി horror ഒക്കെ ചേര്‍ന്നാണ് റിലീസ് ചെയ്യപെടുന്നതെന്നു മാത്രം,
പെട്രോളും കത്തിയും മരണമൊക്കെ ലാസ്റ്റ് സീന്‍ ആയാലും സാരമില്ലന്നെ,
സ്‌നേഹിച്ചു പോയാ,സാറേ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റുകേല,
ചതിയൊട്ടു സഹിക്കാനും വയ്യാത്ത വിധം മൂര്‍ദ്ധന്യാവസ്ഥയിലും,
(കാരണം (അ)വിശുദ്ധ പ്രണയമാണ്,ആരെയും ചതിക്കാതെ ആരംഭിച്ചതു ആയോണ്ടാവും )
കഷ്ടം
എന്ത് കേട്ടാലും പഠിക്കില്ലെന്ന വാശിയോടെ മുന്‍പോട്ടു നടക്കുമ്‌ബോള്‍ ഉപദേശിച്ചിട്ടു എവിടെ കാര്യം,
'give and take' പോളിസിയില്‍,കാമുകനും കാമുകിമായി ,കുടുംബ ബന്ധങ്ങളും മറന്നു ജീവിക്കുന്ന എല്ലാ ചേട്ടന്മാരോടും ചേച്ചിമാരോടുമായി,
1. നിങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരുവാന്‍ ഒരു മാത്ര പോലും വൈകരുത്,കാരണം ജീവിച്ചിരിക്കുന്ന നിങ്ങളുടെ ഭാര്യക്കോ ഭര്‍ത്താവിനോ കുഞ്ഞുങ്ങള്‍ക്കോ അങ്ങനെയെങ്കിലും ഒരു ഉപകാരം നിങ്ങളെ കൊണ്ട് ആയിക്കോട്ടെ.
2.പ്രണയം തലയ്ക്കു പിടിച്ചു,മക്കളെയോ ലൈഫ് പാര്‍ട്‌നെര്‍നെയോ കൊല്ലാനായി നില്‍ക്കരുത്,അത്രയും പ്ലാന്‍ ചെയ്തു എന്തിനാ ടൈം കളയുന്നെ,നിങ്ങള്‍ക്ക് നിങ്ങളുടെ വഴി,
ഒരു തെറ്റും ചെയ്യാത്ത പാവങ്ങള്‍ക്ക് നിങ്ങളുടെ വിശുദ്ധ പ്രണയത്തിനു വേണ്ടി, ജീവിതം നിഷേധിക്കുന്നത് കഷ്ടമല്ലേ,അതുങ്ങള് അങ്ങ് ജീവിച്ചോട്ടെന്നെ,
3.ജീവശാസ്ത്രപരമായിട്ടുള്ള ആവശ്യങ്ങള്‍ക്കുള്ള ത്വര കയറുമ്‌ബോള്‍,ഒരു അല്പം ശ്രദ്ധ,പറഞ്ഞു വരുന്നത്,അത് തന്നെ,ഈ ഗര്ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മടി കാണിക്കരുത്,
വെറുതെ തോട്ടിലും പൊന്തക്കാട്ടിലും അവിഹിതത്തിന്റെ കുഞ്ഞുജീവനുകള്‍ പൊലിയുന്നതിലും നല്ലതല്ലേ,
കുഞ്ഞിക്കാല് കാണാന്‍ കൊതിച്ചിരിക്കുന്ന അമ്മമാരും അപ്പന്മാരും ഒരുപാടുണ്ട്,വളര്‍ത്താന്‍ വയ്യെല്,വല്ല അനാഥാലയത്തിലും കൊടുക്ക്,കൊല്ലുന്നതിലും ഭേദം.
അവസാനമായി ഈ ചതിച്ചെന്നും പറഞ്ഞു തമ്മില്‍ തല്ലി ചാകാന്‍ നില്‍ക്കുന്നതിനു മുന്‍പോര്‍ക്കണം നിങ്ങളുടെ വിശുദ്ധ പ്രണയത്തിനിടയില്‍ ബലിയാടാക്കപ്പെട്ടവരെ,
അവര്‍ക്കു തിരിച്ചു പ്രതികാരം ചെയ്യാന്‍ തോന്നിയാല്‍ ഈ പെട്രോളും ബോംബും മതിയാവുകേലാ,
നിന്റെയൊക്കെ തെമ്മാടിത്തത്തിന്റെയും ചതിയുടെയും അവസാനം കേട്ടു,
പുച്ഛം തോന്നുന്നു ഞങ്ങള്‍ക്കു,
അടുത്തിടെ കേട്ട വാര്‍ത്തയും അതിശയോക്തി നിറക്കുന്നില്ല,രണ്ടു കുഞ്ഞുങ്ങളുള്ള വീട്ടമ്മയെ സ്ഥിരമായി വീട്ടില്‍ ദാരിദ്ര്യം അനേഷിച്ചു വന്ന യുവാവ് കഴുത്തു ഞെരിച്ചു കൊന്നു,ഭര്‍ത്താവ് വിദേശത്തും,
പലതും വാര്‍ത്തകള്‍ ആകുന്നിലേലും,നിരന്തര സംഭവങ്ങളായി ഇതൊക്കെ മാറിക്കൊണ്ടിരിക്കുന്നു.
വാല്‍ക്കഷ്ണം : സായിപ്പും മദാമ്മയും ഭാരതത്തിന്റെ സംസ്‌കാരം പഠിക്കാന്‍,പ്രതേകിച്ചും കുടുംബ ബന്ധങ്ങളിലെ, പവിത്രതയില്‍ ആകൃഷ്ടരായി നമ്മുടെ നാട്ടിലേക്കു വരുമ്‌ബോള്‍, നമ്മള്‍ തിരിച്ചും, മലയാളികളോടാ കളി,അല്ല പിന്നെ,
https://www.facebook.com/Malayalivartha

























