ഈ ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികളായി; ക്രിമിനല്‍ സംഘങ്ങളെ പോലെ പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നും സുധാകരന്‍; എസ്.എഫ്.ഐയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമറിയുന്നവര്‍ വേണം നേതൃത്വത്തില്‍ വരേണ്ടതെന്ന് എം.എ ബേബി;

ക്രിമിനലുകള്‍ എങ്ങനെ എസ്.എഫ്.ഐ ഭാരവാഹികളായെന്ന് അന്വേഷിക്കണം. ക്രിമിനല്‍ സംഘങ്ങളെ പോലെ പ്രതികള്‍ ഒളിവില്‍ കഴിയുകയാണെന്നും സുധാകരന്‍ മലപ്പുറത്ത് പറഞ്ഞു. എസ്.എഫ്.ഐയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമറിയുന്നവര്‍ വേണം നേതൃത്വത്തില്‍ വരേണ്ടതെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തിലെ അന്വേഷണത്തില്‍ സി.പി.എം ഇടപെടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോളജില്‍ മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് മുട്ടാളത്തരമാണെന്ന് എം.എ ബേബി പറഞ്ഞു. എസ്.എഫ്.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എം.പിയും രംഗത്തത്തി.
യൂണിവേഴ്സിറ്റി കോളജിലെ സംഭവം ഒരുതരത്തിലും അംഗീകരിക്കാനാവില്ല. തിരുത്തല്‍ നടപടി സ്വീകരിക്കേണ്ടത് എസ്.എഫ്.ഐ തന്നെയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എസ്.എഫ്.ഐയുടെ മുദ്രാവാക്യത്തിന്റെ അര്‍ത്ഥമറിയുന്നവര്‍ വേണം നേതൃത്വത്തില്‍ വരേണ്ടതെന്ന് സി.പി.എം പി.ബി അംഗം എം.എ ബേബി വ്യക്തമാക്കി. ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനമായി യൂണിവേഴ്സ്റ്റി കോളജ് മാറിയെന്ന് കെ.മുരളീധന്‍ എം.പി ആരോപിച്ചു. യൂണിവേഴ്സ്റ്റി കോളജിലെ അക്രമത്തില്‍ കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് സാഹിത്യകാരന്‍ എം.കെ സാനുവും പറഞ്ഞു.
https://www.facebook.com/Malayalivartha

























