ഓമശ്ശേരി ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശി

ഓമശേരി ഷാദി ജ്വല്ലറിയില്‍ മോഷണം നടത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശി. ബംഗ്ലാദേശ് സ്വദേശിയായ നഈം അലിയാണ് മോഷണത്തിനിടെ ജ്വല്ലറി ജീവനക്കാരുടെ പിടിയിലായത്. മറ്റ് രണ്ടു പ്രതികളും പിടിയിലായതായി സൂചനയുണ്ട്. ഇവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. നഈം അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.
സംഭവസ്ഥലത്ത് ബോധരഹിതനായ അലിലെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെയോടെ ബോധം തിരിച്ചു വന്ന പ്രതിയെ കൊടുവള്ളി സിഐ ചന്ദ്രമോഹന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ പല വിവരങ്ങളും പോലീസിന് ലഭിച്ചതായാണ് സൂചന.
https://www.facebook.com/Malayalivartha

























