രക്ത സാമ്പിൾ നൽകാൻ ബിനോയ് കോടിയേരി ഇന്ന് കൂപ്പര്‍ ആശുപത്രിയില്‍!!
ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാംമ്ബിള് ശേഖരിക്കും.വേറെ തടസങ്ങളൊന്നുമില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്ത സാമ്ബിള്‍ ശേഖരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിനോയ് കോടിയേരി വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും തനിക്ക് ബിനോയില്‍ ഒരു കുട്ടിയുണ്ടെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ബിനോയ് ഡി.എന്‍.എ ടെസ്റ്റിന് തയ്യാറാണെന്ന് അറിയിച്ചതായി പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. പീഡന പരാതിയില്‍ ബിനോയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്ബ് മുംബയ് ദിന്‍ഡോഷി കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് തയ്യാറാകണമെന്നും കോടതി അന്ന് നിര്‍ദ്ദേശിച്ചിരുന്നു. പീഡനപരാതി നിയമപരമായി നേരിടുമെന്ന് ബിനോയ് കോടിയേരി മുമ്ബ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha