Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

മയക്കു മരുന്ന് മാഫിയ നിയന്ത്രിക്കുന്നത് പഴയ എസ്.എഫ്.ഐ നേതാക്കൾ; രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

15 JULY 2019 05:57 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് നേരെ വധശ്രമം നടന്ന സംഭവത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

നിലവിൽ നടക്കുന്ന സംഭവ വികാസങ്ങൾ മുഖ്യമന്തിക്ക് നിയന്ത്രിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്ന് മുല്ലപ്പള്ളി ആഞ്ഞടിച്ചു. അദ്ദേഹത്തിന് അതിന് ധാര്‍മിക അവകാശമില്ലന്നും ഒരു നടപടിയെടുക്കാനും മുഖ്യമന്ത്രിക്കാവുന്നില്ല എന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. നാട് ഇത്രയും തകര്‍ന്ന് തരിപ്പണമായിട്ടും നടപടിയെടുക്കാനുള്ള ചങ്കൂറ്റം മുഖ്യമന്ത്രിക്കില്ല. മുഖ്യമന്ത്രിയാണ് ആദ്യം തെറ്റു തിരുത്തേണ്ടത്. എന്നാല്‍ മാത്രമേ സംസ്ഥാനത്ത് ക്രമസമാധാന വാഴ്ച സൃഷ്ടിക്കാന്‍ സാധിക്കു എന്നും അദ്ദേഹം പറ‍ഞ്ഞു.

പ്രതികള്‍ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ വന്നതിലും മുല്ലപ്പള്ളി വിമര്‍ശനമുയർത്തി. എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് എന്ന നിലയിലാണ് കാര്യങ്ങളെന്നും ഇത് പി.എസ്.എസി അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാജ്യത്തിനാകെ മാതൃകയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതാണ് കേരളത്തിലെ പബ്ലിക് സര്‍വീസ് കമ്മീഷനെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പബ്ലിക് സര്‍വീസ് കമ്മീഷനെ നോക്കുകുത്തിയാക്കി എസ്.എഫ്.ഐക്കാരന്റെ വീട്ടില്‍ സമാന്തര പി.എസ്.സി ഓഫീസ് തുടങ്ങിയെന്ന് പറഞ്ഞാല്‍ അത് അത്ഭുതകരമായ സംഭവമാണ്. ഇത് കേട്ടുകേഴ്‌വിയില്ലാത്തതാണ്. ഇതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. വിശ്വാസ്യതയ്ക്ക് പേരുകേട്ട പിഎസ്‌സിക്ക് എന്തുപറ്റിയെന്നത് ആലോചിക്കേണ്ടതുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

വിദ്യാര്‍ഥിയെ കുത്തിയ കേസിലെ പ്രതി പി.എസ്.എസി പരീക്ഷയില്‍ ഒന്നാമനാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സ്വദേശികളായ ഇയാള്‍ പരീക്ഷയ്ക്ക് അപേക്ഷ കൊടുത്തിരിക്കുന്നത് കാസര്‍കോട്ടേക്കാണ്. ഇവരെല്ലാം തന്നെ കാസര്‍കോട് പോയിട്ടാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ഇവര്‍ക്ക് വേണ്ടി തിരുവനവന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജില്‍ പ്രത്യേകമായി പരീക്ഷാ സെന്ററും അനുവദിച്ചുകൊടുക്കുന്നു. ഇതെല്ലാം ചെയ്ത് കൊടുത്തത് ആരാണെന്ന് അന്വേഷിക്കണം. ഈ തിരുമാനത്തിന് പിന്നിലെന്താണെന്ന് കണ്ടെത്തണം. കേരളത്തിലെ ജനങ്ങളെ ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ കലാശാലകളൊക്കെ സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളായെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. കോണ്‍ഗ്രുകാര്‍ മാത്രമല്ല ഇത് പറയുന്നത്. എല്ലാത്തരം ആളുകളും ഇത് പറയുന്നുണ്ട്. ഈ വിദ്യാര്‍ഥി നേതാക്കന്മാരാണ് നമ്മുടെ നഗരത്തിലെ അധോലോക നായകന്മാര്‍. മയക്കു മരുന്ന് മാഫിയ നിയന്ത്രിക്കുന്നത് പഴയ എസ്.എഫ്.ഐ നേതാക്കളാണ്. ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തുന്നതും നിയന്ത്രിക്കുന്നത് ഇവരാണ്. ഇത് കേരളത്തിന് ഭീഷണിയും അപമാനവുമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends