സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടനില്ല: , ഈ മാസം അവസാനം വരെ നിലവിലെ സ്ഥിതി തുടരുമെന്ന് കെ.എസ്.ഇ.ബി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പാക്കേണ്ട സാഹചര്യം ഉടനില്ലെന്നു കെഎസ്ഇബി. ഈ മാസം 31വരെ നിലവിലെ സ്ഥിതി തുടരും. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും വിലയിരുത്താനും കെ.എസ്.ഇ.ബി തീരുമാനിച്ചു.
വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് ലോഡ്ഷെഡിംഗ് ഉടന്‍ വേണ്ടെന്ന് കെ.എഇ.ബി തീരുമാനിച്ചത്. നിലവില്‍ അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 12 ശതമാനം വെള്ളം മാത്രമാണ് ഉള്ളത്. ഈ മാസം മുപ്പത് വരെ ജലവൈദ്യുതി പദ്ധതികളെ ആശ്രയിക്കാമെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കൂട്ടല്‍. അതിനുള്ളില്‍ കാലവര്‍ഷം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ.
https://www.facebook.com/Malayalivartha