പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ കേസ് സി.ബി.ഐ അന്വേഷിക്കണം; ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യകേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്കി. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.
സാജന്റെ ആത്മഹത്യ കുടുംബപ്രശ്നം മൂലമെന്ന് വരുത്താന്‍, കുടുംബസുഹൃത്തും ഡ്രൈവറുമായ മന്‍സൂറിനെ പൊലീസ് കരുവാക്കിയെന്നും ഇതിനെതിരെ നിയമനടപടി ആലോചിക്കുകയാണെന്നും മന്‍സൂറിന്റെ കുടുംബം നേരത്തെ പറഞ്ഞിരുന്നു. ദുബായില്‍ ബിസിനസുകാരന് കൂടിയായ മന്‍സൂറിനെ, തിരിച്ചുപോകാന്‍ കഴിയാത്തവണ്ണം കേസില്‍ കുടുക്കുമെന്ന ഘട്ടം വന്നപ്പോള്‍ പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മൊഴി നല്‍കുകയായിരുന്നുവെന്നും കുടുംബം പറയുന്നു.
അഞ്ചുവട്ടം പൊലീസ് ചോദ്യം ചെയ്തെന്നും മന്‍സൂര്‍ കടുത്ത മാനസിക സമ്മര്‍ദം അനുഭവിച്ചതായും കുടുംബം വെളിപ്പെടുത്തി കുടുംബ സുഹൃത്തും ഡ്രൈവറും എന്ന നിലയില്‍ സാജന്റെ ഭാര്യ ബീനയെ വിളിക്കാറുണ്ടായിരുന്ന കാര്യം മന്‍സൂര്‍ പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha