Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

അര്‍ജ്ജുന്റെ തലയില്‍ നിബിന്‍ പട്ടിക കൊണ്ടടിച്ചു, തലയില്‍ കരിങ്കല്ല് കൊണ്ട് വീണ്ടും അടിച്ചു, മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മര്‍ദ്ദനം തുടര്‍ന്നു... അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തി... നെട്ടൂരിലെ അര്‍ജ്ജുന്റെ കൊലപാതകത്തില്‍ പ്രതികളുടെ ക്രൂരത വെളിവാക്കി പോലീസ് റിപ്പോര്‍ട്ട്

16 JULY 2019 07:48 AM IST
മലയാളി വാര്‍ത്ത

അര്‍ജ്ജുന്റെ തലയില്‍ നിബിന്‍ പട്ടിക കൊണ്ടടിച്ചു, തലയില്‍ കരിങ്കല്ല് കൊണ്ട് വീണ്ടും അടിച്ചു, മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മര്‍ദ്ദനം തുടര്‍ന്നു... നെട്ടൂരിലെ അര്‍ജ്ജുന്റെ കൊലപാതകത്തില്‍ പ്രതികളുടെ ക്രൂരത വെളിവാക്കി പോലീസ് റിപ്പോര്‍ട്ട്. അര്‍ജ്ജുനെ ബോധമില്ലാത്ത അവസ്ഥയില്‍ വലിച്ചിഴച്ച് ചതുപ്പിലിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.ചോദ്യം ചെയ്യലിനായി പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

സംഭവ ദിവസം രാത്രി തിരുനെട്ടൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തേക്ക് ഒന്നാം പ്രതി നിബിന്‍ അര്‍ജ്ജുനെ തന്ത്രപൂര്‍വ്വം വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ അര്‍ജ്ജുന്റെ തലയില്‍ നിബിന്‍ പട്ടിക കൊണ്ടടിച്ചു. നിലത്തു വീണ അര്‍ജ്ജുന്റെ തലയില്‍ കരിങ്കല്ല് കൊണ്ട് വീണ്ടും അടിച്ചു. മൂന്നും നാലും പ്രതികളായ അനന്ദുവും അജിത്തും അര്‍ജ്ജുനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയപ്പോള്‍ രണ്ടാം പ്രതി റോണി പട്ടിക കൊണ്ട് മര്‍ദ്ദനം തുടര്‍ന്നെന്നാണ് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.
കൊലപാതകം നടന്ന ദിവസം പ്രതികള്‍ സഞ്ചരിച്ച സ്ഥലങ്ങളിലെത്തിച്ചാണ് ആദ്യ ദിവസം തെളിവെടുപ്പ് നടത്തിയത്. ഇവര്‍ ഉപയോഗിച്ച വാഹനം, മൊബൈല്‍ ഫോണ്‍ എന്നിവ വരും ദിവസങ്ങളില്‍ കസ്റ്റഡിയില്‍ എടുക്കും. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, ഗൂഡാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.പ്രതികള്‍ക്ക് പ്രദേശത്തെ ലഹരിമാഫിയകളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends