ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍ തന്നെ

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത് കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസുകളാണെന്ന് സ്ഥിരീകരണം. 2016 ല്‍ യൂണിവേഴ്‌സിറ്റി കോളജിന് നല്‍കിയ പരീക്ഷാ പേപ്പറുകളാണിതെന്നും സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിന് പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി.
അതേസമയം ഉത്തരക്കടലാസുകള്‍ ചോര്‍ന്ന സംഭവത്തില്‍ സിന്‍ഡിക്കേറ്റ് ഉപമസമിതി അന്വേഷണം നടത്തുമെന്നും അറിയിച്ചു. ശിവരഞ്ജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തത്. നാല് കെട്ട് ഉത്തരപേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു കെട്ടില്‍ പന്ത്രണ്ട് ആന്‍സര്‍ ഷീറ്റുകളാണുള്ളത്.ശിവരഞ്ജിത്തിന്റെ ആറ്റുകാലിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.
https://www.facebook.com/Malayalivartha



























