വെള്ളിയാഴ്ച സംസ്ഥാനത്ത് പഠിപ്പുമുടക്ക്; പിഎസ് സി സര്‍വ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം; വിഷയത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷം

യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂടുകയാണ് ഒപ്പം പ്രതിഷേധങ്ങള്‍ക്കും. വിഷയത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച കെഎസി യു സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. PSC , സര്‍വ്വകലാശാലാ പരീക്ഷകളിലെ ക്രമക്കേട് CBI അന്വേഷിക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പഠിപ്പു മുടക്ക് KSU സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടു കൂടിയാണ് നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കാന്‍ KSU സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ഹയര്‍സെക്കന്ററി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള സ്‌കൂളുകളെ മാത്രം സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ എല്ലാ ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലാ തലത്തില്‍ രാപ്പകല്‍ സമരം നടത്താനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്
അതേസമയം യൂണിവേഴ്‌സിറ്റി കോളജ് ക്രമക്കേടില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിപക്ഷം. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും ഗവര്‍ണര്‍ മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതേസമയം ഇന്നും കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. വി.ടി ബല്‍റാമിനെ സെക്രട്ടേറിയറ്റ് കവാടത്തില്‍ തടഞ്ഞതും വിവാദമായി. പ്രതിഷേധങ്ങളുടെ മൂര്‍ച്ച കുറയുന്നില്ല. അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് അനക്‌സിന്റ കവാടം ചാടിക്കടന്ന കെ.എസ്.യുക്കാര്‍ മന്ത്രി കെ.ടി ജലീലിന്റ ഓഫീസിന് സമീപം വരെയെത്തി. ഏറെനേരത്തെ ബലപ്രയോഗത്തിനൊടുവിലാണ് ഇവരെ നീക്കിയത്. രാവിലെ വി.ടി ബല്‍റാം എം.എല്‍.എയും മറ്റ് നേതാക്കളും സൗത്ത് ഗേറ്റ് വഴി സെക്രട്ടേറിയറ്റിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതും നേരിയ സംഘര്‍ഷത്തിനിടയാക്കി.
മൂന്നുമണിക്കും അഞ്ചുമണിക്കും ഇടയ്ക്ക് മാത്രമേ ഇതുവഴി പ്രവേശനമുളളുവെന്നായിരുന്നു പൊലീസ് നിലപാട്. ഒടുവില്‍ എം.എല്‍.എയെ മാത്രം കടത്തിവിട്ടു. യൂണിവേഴ്‌സിറ്റി കോളജിലെയും പി.എസ് സിയിലേയും ക്രമക്കടുകളില്‍ ഇനിയും ഗവര്‍ണര്‍ മിണ്ടാതിരിക്കരുതെന്ന് കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന അടിയന്തര യു.ഡി.എഫ് യോഗം ആവശ്യപ്പെട്ടു. സര്‍വകലാശാല വൈസ് ചാന്‍സലറും, പി.എസ്.സി ചെയര്‍മാനും രാജിവയ്ക്കണം. ഇതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ യു.ഡി.എഫ് എം എല്‍ എ ധര്‍ണനടത്തി. സംസ്ഥാന വ്യാപകമായി കെ എസ് യു നാളെ പഠിപ്പുമുടക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കല്‍. ഹയര്‍സെക്കന്ററി സ്‌കൂളുകളെ മാത്രം സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























