റോഡ് മുറിച്ചു കടക്കവേ വിദ്യാര്‍ഥിനിയെ വാന്‍ ഇടിച്ച് തെറിപ്പിച്ചു... ഉയര്‍ന്ന് പൊങ്ങി ഡിവൈഡറില്‍ വീണ വിദ്യാര്‍ത്ഥിനിയുടെ വയറിനും ഇടുപ്പെല്ലിനും സാരമായ പരിക്ക്

റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ഥിനിയെ വാന്‍ ഇടിച്ച് തെറിപ്പിച്ചു. ആലത്തൂര്‍ കോഓപറേറ്റിവ് കോളജില്‍ ഒന്നാം വര്‍ഷ ബി.കോം. വിദ്യാര്‍ഥിനി പാലക്കാട് മഞ്ഞപ്ര തേക്കിങ്ങല്‍ ഇന്ദിരപുത്രിയാണ്(18) അപകടത്തില്‍പെട്ടത്. വയറിനും ഇടുപ്പെല്ലിനും സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനി തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ അപകടനില തരണം ചെയ്തു. പാലക്കാട് മണ്ണുത്തി ആറ് വരിപ്പാതയിലെ അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടം നടന്നത്. ആറു വരി പാത മുറിച്ചു കടക്കുന്നതിനിടെ നടുപ്പാതയിലൂടെ ബസ് അടുത്തെത്തി. ബസ് ഇടിക്കാതിരിക്കാന്‍ മുന്നോട്ട് ഓടിയപ്പോള്‍ ഡിവൈഡറിന്റെ സമീപമുള്ള പാതയിലൂടെ അതിവേഗം വന്ന വാന്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഉയര്‍ന്ന് പൊങ്ങി ഡിവൈഡറിലാണ് ഇന്ദിരപുത്രി വീണത്. ആലത്തൂരിലെ ആശുപത്രിയില്‍ നിന്നാണ് തൃശൂരിലെത്തിച്ചത്. അപകട നില തരണം ചെയ്‌തെങ്കിലും ആറുമാസം കിടക്കയില്‍ കഴിയേണ്ടി വരുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇന്ദിരപുത്രിയെ ഇടിച്ചു തെറിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവിധ തരത്തില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിനെ കുറിച്ച് അഭിപ്രായങ്ങളുയരുന്നുണ്ടെങ്കിലും റോഡ് മുറിച്ചു കടക്കുമ്പോള്‍ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്ന ബോധവത്കരണ നിര്‍ദേശമാണ് ഏറെയും.
റോഡപകടങ്ങളില്‍ ഏറെയും ഇത്തരം അശ്രദ്ധയോടെ റോഡ് മുറിച്ചു കടക്കുന്നതും, വാഹനങ്ങളുടെ അമിത വേഗവുമാണെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























