Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

കൊള്ളയടി പുറത്തേക്ക്... വൃത്തിഹീനമായ സാഹചര്യത്തില്‍ മായം ചേര്‍ത്ത ഭക്ഷണം വിളമ്പിയ 6 ഹോട്ടലുകള്‍ പൂട്ടാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശം; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി; 29 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കി

19 JULY 2019 09:31 AM IST
മലയാളി വാര്‍ത്ത

More Stories...

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

ഹോട്ടലുകളില്‍ പോയി രുചിയോടെ ഭക്ഷണം വാരി വലിച്ച് കഴിക്കുമ്പോള്‍ നമ്മള്‍ ഒരിക്കല്‍ പോലും വിചാരിച്ചില്ല നമ്മുടെ പ്രിയപ്പെട്ട ഹോട്ടലുകള്‍ നമ്മളെ വിഷം തീറ്റിക്കുകയാണെന്ന്. വൃത്തിഹീനമായ സാഹചര്യത്തിലും പഴകിയ ഭക്ഷണങ്ങള്‍ ചൂടാക്കി തന്നും നമ്മളെ വിഷം തീറ്റിച്ച ഹോട്ടലുകള്‍ ഒന്നൊന്നായി പുറത്താകുകയാണ്. 

തിരുവനന്തപുരം നഗരത്തിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ആറ് ഹോട്ടലുകലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശം വന്നത്. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ഉള്ളൂര്‍ ആദിത്യ റെസ്‌റ്റോറന്റ് കിച്ചണ്‍, കഴക്കൂട്ടം വെജ്കഫേ, കഴക്കൂട്ടം അന്നപൂര്‍ണ ഹോട്ടല്‍, കഴക്കൂട്ടം ശ്യാമള ബേക്കറി ആന്‍ഡ് ഫാസ്റ്റ് ഫുഡിന്റെ ബോര്‍മ, കുറവന്‍കോണം വിനായക ടീ സ്റ്റാള്‍, തമ്പാനൂര്‍ ഹോട്ടല്‍, വൃന്ദാവന്റെ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അരുണ്‍ എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെപ്പിച്ചത്.

കൂടാതെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 59 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 29 സ്ഥാപനങ്ങളില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കവടിയാര്‍, കുറവന്‍കോണം, തമ്പാനൂര്‍ എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടന്നത്. നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സ്‌ക്വാഡ് പിടിച്ചെടുത്ത പോലെ പഴക്കംചെന്ന ഭക്ഷണസാധനങ്ങളാണ് ഭക്ഷ്യസുരക്ഷാ വകുപ്പും കണ്ടെത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു.

ഭക്ഷണം പാചകം ചെയ്യുന്ന സ്ഥലവും ചുറ്റുപാടും വൃത്തിഹീനം, പഴക്കംചെന്ന ഭക്ഷണസാധനങ്ങള്‍ ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുന്നു, ലഘുഭക്ഷണങ്ങള്‍ തുറന്ന നിലയില്‍ കടലാസുകളില്‍ നിരത്തിയിട്ടിരിക്കുന്നു, സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ ലൈസന്‍സ്, രജിസ്‌ട്രേഷനുകള്‍ ഇല്ല, ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല, കാലാവധി കഴിഞ്ഞ പാല്‍ ഷാര്‍ജാ ഷേയ്ക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നു, കവര്‍ പാല്‍ പെട്ടെന്ന് ഉരുകാനായി ചൂടുവെള്ളത്തില്‍ ഇടുന്നു, തുടങ്ങിയവയാണ് പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധന നടത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥന് ഭീഷണി നേരിട്ടതായും പരാതിയുണ്ട്. 

കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന നടത്തിയ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ഒരു പ്രതിപക്ഷ കൗണ്‍സിലര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം. പാളയത്തെ പ്രമുഖ ഹോട്ടലില്‍ പരിശോധന നടത്തിയതിനാണ് കൗണ്‍സിലര്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സ്ഥാപനത്തെ മനഃപൂര്‍വം താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചാല്‍ അതിന്റെ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. എന്നാല്‍ മൂന്ന് ദിവസത്തിനുശേഷം തിങ്കളാഴ്ചയാണ് ഭീഷണിപ്പെടുത്തികൊണ്ടുള്ള ഫോണ്‍ ഉദ്യോഗസ്ഥന് ലഭിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (45 minutes ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (47 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (51 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (59 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (1 hour ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (1 hour ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (1 hour ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (1 hour ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (1 hour ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (1 hour ago)

വധശിക്ഷയും കഠിനതടവും  (1 hour ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (1 hour ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (1 hour ago)

Malayali Vartha Recommends