യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ ഇന്ന് പ്രതികളെ കോളേജില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിയ കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കളുമായി പോലീസ് ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും. കോളേജ് ക്യാമ്ബസില്‍ സംഘര്‍ഷമുണ്ടായ സ്ഥലത്താണ് പോലീസ് ഒന്നാം പ്രതിയായ ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും തെളിവെടുപ്പിനായി കൊണ്ടുവരുന്നത്.
കേസില്‍ പോലീസ് പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും ആറു പേരെ മാത്രമാണ് ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടുള്ളു. ബാക്കിയുള്ളവര്‍ക്കായുള്ള തെരച്ചില്‍ നടന്നുകൊണ്ടിരിക്കയാണ്. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയായ അഖിലിന്റെ നെഞ്ചില്‍ കുത്തിയ കത്തിയും പോലീസിന് ഇതുവരെ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. അതിനായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























