Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി.. ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ..


വിദേശ രാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന രാജ്യത്തിന്റെ അമൂല്യമായ സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ..രാജ്യങ്ങളുടെ വൻ നീക്കം!


ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...


കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..


' സ്ത്രീകളെ അപമാനിച്ചാൽ നിയമ നടപടി സ്വീകരിക്കും.'-മുഖ്യമന്ത്രി സി. ജോസഫ് വിജയ്..രൂക്ഷമായ വാക്പോര്..കടുത്ത വിമര്‍ശനങ്ങളുമാണ് വിജയ് സഭയില്‍ ഉന്നയിച്ചത്..

എന്ത് വേണോ ചെയ്‌തോ... സസ്‌പെന്‍ഷനിലുള്ള ഡിജിപിയുടെ ആര്‍.എസ്.എസ്. പ്രതിജ്ഞ കണ്ട് ഞെട്ടി; ശബരിമലയില്‍ പോലീസുകാരുടെ കാണപ്പെട്ട ദൈവമായ വത്സന്‍ തില്ലങ്കേരിയോടൊപ്പം സംഘപ്രാര്‍ത്ഥന നടത്തി ജേക്കബ് തോമസ്; ഒപ്പം പിണറായി വിജയനുള്ള മറുപടിയും 

19 JULY 2019 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

കടുത്ത ആരോഗ്യപ്രതിസന്ധികളിലൂടെയും അപൂര്‍വ്വ രോഗങ്ങളിലൂടെയും കടന്നുപോകുന്നു.. സ്വന്തം അവസ്ഥ വെളിപ്പെടുത്തി സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്..

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...

ഹോണടിച്ചതിന് കാർ തടഞ്ഞ് വധഭീഷണി; കൊച്ചിയിലെ 'വഴിതടയൽ വീരൻ' അൻസാറിനെതിരെ തൃക്കാക്കര പോലീസും കേസെടുത്തു; എ.എസ്.ഐയുടെ മുഖത്തടിച്ച പ്രതിയെ നിസ്സാര വകുപ്പുകൾ ചുമത്തി വിട്ടയച്ചതായി ആരോപണം...

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...

കഴിഞ്ഞ വര്‍ഷം മലയാളികളുടെ ഇടയില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട രണ്ട് വ്യക്തിത്വങ്ങളാണ് വത്സന്‍ തില്ലങ്കേരിയും ഡിജിപി റാങ്കിലിരിക്കെ സസ്‌പെന്‍ഷനിലായ ജേക്കബ് തോമസും. ശബരിമല പ്രക്ഷോഭകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം നടക്കുന്നെന്ന വാര്‍ത്ത വന്ന സമയത്ത് പതിനെട്ടാം പടിയില്‍ കയറി നിന്ന് പോലീസിനെ സഹായിച്ച് ബഹളം നിയന്ത്രിച്ച ആര്‍എസ്എസ് നേതാവാണ് വത്സന്‍ തില്ലങ്കേരി. വത്സേട്ടന്റെ നേതൃപാടവം കണ്ട് പോലീസുകാര്‍ പോലും അന്തംവിട്ടു. അവര്‍ തങ്ങളുടെ ഏമാനായി കണ്ട് പോലീസിന്റെ മൈക്ക് പോലും കൈമാറി. അങ്ങനെ ഒറ്റ ദിവസം കൊണ്ട് വത്സന്‍ ഭക്തരുടേയും പോലീസിന്റേയും കണ്ണിലുണ്ണിയായി. പിന്നീട് ഇതിന്റെ പേരില്‍ മുഖ്യമന്ത്രി പല പ്രാവശ്യം തള്ളിപറഞ്ഞെന്നത് വേറെ കാര്യം.

അതേ സമയം തന്നെ തന്റെ ഉറച്ച നിലപാടുകളുടെ പേരില്‍ സര്‍ക്കാരിന്റെ നീരസത്തിന് പാത്രമായ ഐപിഎസ് ഓഫീസറാണ് ജേക്കബ് തോമസ്. ഒരു പുസ്തകമെഴുതിയതിന്റെ പേരില്‍ തുടര്‍ച്ചയായി അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്. അതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. പല പ്രാവശ്യം ആര്‍എസ്എസിനെ ജേക്കബ് തോമസ് സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അവസാനമാണ് സിപിഎമ്മിനെ അമ്പരപ്പിച്ച് ജേക്കബ് തോമസ് ആര്‍എസ്എസ് വേദിയിലെത്തിയത്. 

ആര്‍.എസ്.എസ്. സംഘടിപ്പിച്ച ചടങ്ങില്‍ അധ്യക്ഷനായി മുന്‍ ഡി.ജി.പി. ജേക്കബ് തോമസ് എത്തിയപ്പോള്‍ പലരും ഞെട്ടി. രാഷ്ട്രീയ സ്വയംസേവക സംഘം ഐ.ടി. മിലന്റെ ഈ വര്‍ഷത്തെ ഗുരുദക്ഷിണഗുരുപൂജ മഹോത്സവത്തിലാണ് അദ്ദേഹം പങ്കെടുത്തത്. ചടങ്ങിനൊടുവില്‍ നടന്ന സംഘപ്രാര്‍ത്ഥന നെഞ്ചോട് കൈകള്‍ ചേര്‍ത്ത് ഏറ്റുചൊല്ലുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് കാക്കനാട് എം.ആര്‍.എ. ഹാളിലായിരുന്നു പരിപാടി.

യഥാര്‍ത്ഥ ഭാരതസംസ്‌കാരം വൈദേശിക സംസ്‌കാരങ്ങള്‍ക്കിടയില്‍പ്പെട്ട് ഞെരുങ്ങുന്ന അവസ്ഥയാണെന്ന് അധ്യക്ഷപ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആര്‍.എസ്.എസുമായി അടുപ്പമാണെന്ന് പറയാന്‍പോലും മടിക്കുന്നവരുണ്ട്.

ഇന്ത്യയെ ഇന്ത്യയല്ലാതാക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ തടയാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്. പോലീസുകാര്‍ ആര്‍.എസ്.എസിന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആക്ഷേപിക്കുന്നു. ആര്‍.എസ്.എസ്. എന്താ ഇന്ത്യക്കാരുടെ സംഘടനയല്ലേ ജേക്കബ് തോമസ് ചോദിച്ചു.

രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന്‍ തില്ലങ്കേരിയും ആര്‍.എസ്.എസ്. കൊച്ചി മഹാനഗരം സഹ സംഘചാലക് പ്രൊഫ. അച്യുതന്‍ കൃഷ്ണമൂര്‍ത്തിയും പങ്കെടുത്തു.

താന്‍ സിവില്‍ സര്‍വീസില്‍ വന്നത് രാഷ്ട്രത്തിനു വേണ്ടിയാണ്. അതിനാല്‍ രാഷ്ട്ര സേവനത്തിലേര്‍പ്പെടുന്ന ആരുമായും പങ്കാളിത്തമാകാമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ്. ഒരു സന്നദ്ധ സംഘടനയാണ്. വര്‍ഷങ്ങളായി പല കാര്യങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. കഴിഞ്ഞ തവണ ശബരിമലയില്‍ പോയി, കുംഭമേളയ്ക്കും പോയി. കൂടുതല്‍ സമയം കിട്ടുന്നതിനാല്‍ കൂടുതല്‍ സജീവമാകാമല്ലോ.

പൗരന്‍മാര്‍ അറിയേണ്ട കാര്യങ്ങളല്ലേ നാട്ടില്‍ നടക്കേണ്ടത്. പിന്നെ, ശബരിമല വിഷയത്തില്‍ പോലീസുകാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണെന്ന് അദ്ദേഹം ആരാഞ്ഞു.

നയങ്ങള്‍ ജനങ്ങളുടെ വിശ്വാസത്തിനെതിരാണെങ്കില്‍ അക്കാര്യം അത് രൂപപ്പെടുത്തുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. നയങ്ങള്‍ ജനങ്ങള്‍ക്കു വേണ്ടിയും രാജ്യനന്മയ്ക്കു വേണ്ടിയുമായിരിക്കണം. നയങ്ങളില്‍ തെറ്റുണ്ടെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ചൂണ്ടിക്കാണിക്കാം. അത് പൗരന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Newlywed-wife- ഭർത്താവ് പോലീസിൽ കീഴടങ്ങി!  (45 minutes ago)

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി  (47 minutes ago)

ഇരുപത്തിയഞ്ചുകാരിയെ കൊലപ്പെടുത്തി തല പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഭര്‍ത്താവ്  (51 minutes ago)

GOLD പവൻ വില ഒരു ലക്ഷത്തിൽ താഴുമോ?  (59 minutes ago)

ഭാര്യയെ കൊലപ്പെടുത്തി തല ഫ്രിഡ്ജിൽ സൂക്ഷിച്ച കേസ്: പ്രതിയായ ഭർത്താവ് ഗുവാഹത്തിയിൽ പൊലീസിന് മുന്നിൽ കീഴടങ്ങി...  (1 hour ago)

കരുവാറ്റ കൊലപാതകത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്  (1 hour ago)

എല്ലാം ഇടിഞ്ഞ് പൊളിഞ്ഞു... ഉറങ്ങിക്കിടന്നത് കൊണ്ട് ആർക്കും രക്ഷപ്പെടാൻ പറ്റിയില്ല. ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിൽ മരണ സംഖ്യ കൂടുന്നു  (1 hour ago)

SAIRTHA S NAIR സരിത എസ്. നായരുടെ ഫേസ്ബുക്ക് പോസ്റ്റ്  (1 hour ago)

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ  (1 hour ago)

CM VIJAY സ്ത്രീകളെ അവഹേളിച്ചാൽ കർശന നടപടി’:  (1 hour ago)

സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കുമായി സെന്‍ട്രലൈസ്ഡ് കോമണ്‍ ഇന്‍സ്ട്രുമെന്‍റേഷന്‍ ഫെസിലിറ്റിയില്‍ ഏകദിന സന്ദര്‍ശനം; സെപ്റ്റംബര്‍ 16ന്...  (1 hour ago)

പത്തനംതിട്ടയിൽ റെഡ് അലർട്ട്! മിന്നൽ പ്രളയത്തിന് പിന്നാലെ ഉഷ്ണതരംഗ ഭീതി; വില്ലനായി UV ഇൻഡക്സ് 9.8  (1 hour ago)

വധശിക്ഷയും കഠിനതടവും  (1 hour ago)

75ാം പിറന്നാൾ സമ്മാനം. മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന ബിഗ് ബജറ്റ് മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്നെര്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്  (1 hour ago)

തോൽവി അണികളുടെ തലയിലിടാൻ നോക്കേണ്ട! പിണറായിയെ പറപ്പിച്ച് പാർട്ടി ഘടകങ്ങൾ; കേരളത്തിലും ബംഗാൾ ഭീതി...  (1 hour ago)

Malayali Vartha Recommends