Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വൻ സുരക്ഷാ വീഴ്ച്ച; ഗവര്‍ണര്‍ പി സദാശിവത്തെ കാണാനെത്തിയ കേരളാ സര്‍വ്വകലാശാല വൈസ്‍ചാന്‍സിലര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം; വൈസ്‍ചാന്‍സിലര്‍ വി പി മഹാദേവന്‍ പിള്ളയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു

19 JULY 2019 05:29 PM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ പി സദാശിവത്തെ കാണാനെത്തിയ കേരളാ സര്‍വ്വകലാശാല വൈസ്‍ചാന്‍സിലര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. വൈസ്‍ചാന്‍സിലര്‍ വി പി മഹാദേവന്‍ പിള്ളയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു. കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് വി പി മഹാദേവന്‍ പിള്ള രാജ്‍ഭവനിലെത്തിയത്.

ഗവര്‍ണറെ കണ്ട് മടങ്ങുന്നതിനിടെയായിരുന്നു പ്രതിഷേധം. വൈസ്‍ചാന്‍സിലറുടെ കാര്‍ അഞ്ചുമിനിറ്റോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വൈസ്‍ചാന്‍സിലര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. ഈ സമയത്ത് ആവശ്യത്തിന് പൊലീസുകാര്‍ സുരക്ഷയ്ക്കുണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രവര്‍ത്തകരുടെ വലയം ഭേദിച്ച് വിസിയെ കാറില്‍ പുറത്തെത്തിക്കുകയായിരുന്നു.വിസിയെ തടഞ്ഞ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിനിടെ പൊലീസുമായി വാക്കറ്റേമുണ്ടായി. ഇതോടെ വെള്ളയമ്പലത്ത് ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായി.

ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജഭവനിലെത്തി ഗവര്‍ണറെ കണ്ടതിനു പിന്നാലെെയാണ് ഇരുവരെയും ഗവര്‍ണര്‍ വിളിപ്പിച്ചത്. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ നിലപാടിനെതിരെ ബിജെപി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവും അതിനെ തുടര്‍ന്നുണ്ടായ പരീക്ഷാ ക്രമക്കേടുകളും ആധികാരികമായി തെളിഞ്ഞിട്ടും ഗവര്‍ണര്‍ പാറക്കല്ല് പോലെ ഇരിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്നായിരുന്നു ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍റെ ആരോപണം.

നേരത്തേ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വൈസ്‍ചാന്‍സിലറോട് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടിൽ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയിൽ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകെട്ടുകളും സീലുകളും കണ്ടെടുത്തിരുന്നു.

അതേസമയം യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തിലും പിഎസ്‌സി പരീക്ഷയിലെ ക്രമക്കേടിലും പ്രതിഷേധിച്ച്‌ കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായി. പോലീസ് ബാരിക്കേഡ് മറികടന്ന് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പോലീസ് വാഹനത്തിനുള്ളില്‍ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ സൗത്ത് സ്റ്റേഷന് മുന്നില്‍ പ്രതിഷേധക്കാര്‍ കുത്തിയിരുന്നു. ഇവരെ പോലീസ് ലാത്തിവീശി ഓടിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends