Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പുത്തുമലയിൽ രക്ഷാപ്രവർ‌ത്തനത്തിന് നാവികസേന; മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല; നാവികസേന ഹെലികോപ്‌ടറുകൾ ഉച്ചയോടു കൂടി പുത്തുമലയിലെത്തും

10 AUGUST 2019 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുത്തുമലയിലേത്. ഈ പ്രദേശത്തിലെ അഞ്ഞൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല. പുത്തുമലയിൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായ സാഹചര്യത്തിൽ നാവികസേനയുടെ സേവനം ലഭ്യമാക്കാൻ തീരുമാനമായി. നാവികസേന ഹെലികോപ്‌ടറുകൾ ഉച്ചയോടു കൂടി പുത്തുമലയിലെത്തും. നിലവിൽ ഫയർഫോഴ്‌സിന്റെ നാൽപ്പതംഗ സംഘം മാത്രമാണ് പുത്തുമലയിലുള്ളത്.

അതേസമയം ഉരുൾപൊട്ടലുണ്ടായ മേപ്പാടിയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മേപ്പാടിയിൽ മരണപ്പെട്ടവരുടെ എണ്ണം പത്തായി. കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 15ൽ അധികം പേരെ കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മലയാളം പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികള്‍ എട്ട് കുടുംബങ്ങള്‍ കഴിഞ്ഞിരുന്ന ക്വാര്‍ട്ടേഴ്‌സുകള്‍, ഇരുപതോളം വീടുകള്‍, പള്ളിയും അമ്ബലവും കടകളും വാഹനങ്ങളും എന്ന് തുടങ്ങി പ്രദേശമാകെ ഉരുള്‍പൊട്ടലില്‍പ്പെട്ടതായാണ് വിവരം. റോഡും പാലവുമൊക്കെ തകര്‍ന്നതോടെ മണിക്കൂറുകള്‍ പരിശ്രമിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ പുത്തുമലയിലേക്ക് എത്തിയത്.

വീണ്ടും മണ്ണിടിഞ്ഞതോടെയാണ് രക്ഷാപ്രവർത്തനം ഏറെ ദുഷ്‌കരമായത്. സ്ഥലത്ത് രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. മണ്ണും വെള്ളവും ഒരു പ്രദേശത്തെയാകെ തകർത്തെറിഞ്ഞുകൊണ്ടാണ് ഒഴുകിയെത്തിയത്. എന്നാൽ ഇക്കാര്യം ജില്ലാഭരണകൂടം സ്ഥിരീകരിച്ചിട്ടില്ല. നൂറോളം കുടുംബങ്ങളെ തകർത്തെറിഞ്ഞാണ് പുത്തുമലയിൽ ദുരിതം പെയ്‌തത്.

അതേസമയം മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടൽ പ്രദേശത്തേക്ക് തിരിച്ച രക്ഷാപ്രവർത്തകരുടെ വാഹനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് വഴിയിൽ കുടുങ്ങിയതായി റിപ്പോർട്ട്. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് ഗതാഗത സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതിനിടെ, നാട്ടുകാരും രക്ഷാപ്രവർത്തകരും ഇന്നലെ നടത്തിയ തെരച്ചിലിൽ 9 പേരുടെ ചേതനയറ്റ ശരീരങ്ങൾ കണ്ടെത്തിയിരുന്നു. അവശേഷിക്കുന്നവർക്കായി ഉൗണും ഉറക്കവും ഉപേക്ഷിച്ച്, പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തെരച്ചിൽ തുടരുമെന്നാണ് രക്ഷാപ്രവർത്തകരുടെ നിലപാട്.

ഉരുൾപൊട്ടൽ മൂലം പ്രദേശത്ത് കാലെടുത്ത് വയ്ക്കാൻ പോലും വയ്യാത്ത തരത്തിൽ മണ്ണും പാറയും വൃക്ഷങ്ങളും അടിഞ്ഞ് കൂടിയിരിക്കുന്നു. തോടായി ഒഴുകിയിരുന്ന അരുവി വലിയ പുഴ കണക്കെ താഴ്വാരത്തേക്ക് നിറഞ്ഞു പായുന്നു. കനത്ത മഴ ശമിക്കാത്തതാണ് തെരച്ചിൽ ദുഷ്കരമാക്കുന്നത്. എങ്കിലും അവശേഷിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇന്നലെ ദുരന്ത ഭൂമിയിൽ കണ്ടത്. ആരും ഇവിടെ കാഴ്ചക്കാരല്ല, എല്ലാവരും രക്ഷാ പ്രവർത്തനവുമായി ഒരൊറ്റ മനസോടെ രംഗത്തുണ്ട്. സബ് കളക്ടർ ഉമേഷ്, സി.കെ. ശശീന്ദ്രൻ എം.എൽ.എ എന്നിവരുടെ മേൽനോട്ടത്തിലാണ് രക്ഷാ പ്രവർത്തനം നടക്കുന്നത്.ബുധനാഴ്ച രാത്രിയോടെയാണ് മലമുകളിൽ ആദ്യം ഉരുൾ പൊട്ടിയത്. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ സമീപ പ്രദേശത്തെ ഒട്ടേറെപ്പേരെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി. കോൺക്രീറ്റ് വീടുകൾ പോലും തകർന്നു. എന്നിട്ടും ഇവിടേക്ക് അധികൃതർ ആരും എത്തിയില്ല.വ്യാഴാഴ്ചയും നാട്ടുകാർ താഴ്വാരത്തെ പലരെയും മാറ്റിപ്പാർപ്പിച്ചു. ഇതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് നാലേകാലിന് മല ഒന്നാകെ പൊട്ടിയൊഴുകി എത്തിയത്. അര ഏക്കറോളം വീതിയിൽ ഭൂമി അപ്പാടെ തുടച്ചു മാറ്റപ്പെട്ടു. പള്ളിയും അമ്പലവും എസ്റ്റേറ്റ് പാടികളും മറ്റു കെട്ടിടങ്ങളുമെല്ലാം മലവെള്ളപ്പാച്ചിലിൽ അപ്രത്യക്ഷമായി. തലേ ദിവസം മുതൽ പലരെയും ഇവിടെ നിന്ന് നാട്ടുകാർ മാറ്റിയത് കൊണ്ടാണ് അപകടത്തിന്റെ വ്യാപ്തി കുറഞ്ഞത്. എങ്കിലും ഇനിയും ഏറെപ്പേർ കുടുങ്ങിക്കിടപ്പുണ്ടാകാമെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തെ റിസോർട്ടുകളിലെത്തിയ ‌ടൂറിസ്റ്റുകളെക്കുറിച്ചും പാടികളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചും അറിയേണ്ടതുണ്ട്. കള്ളാടിയിൽ നിന്ന് പുത്തുമലയിലേക്ക് അഞ്ച് കിലോ മീറ്റർ ദൂരമുണ്ട്. ഇവിടെ പച്ചക്കാട് പ്രദേശത്താണ് ആദ്യം ഉരുൾ പൊട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (59 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends