Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

കൂടെപ്പോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ വീട്ടുസാധനങ്ങള്‍ പുതിയ വീട്ടിലേക്കു മാറ്റി രാവിലെത്തതന്നെ എത്തിക്കോളാമെന്ന് വാക്കും നൽകി!! നാളെ ഒരുമിച്ചു പോയാല്‍ പോരേയെന്ന മാതാപിതാക്കളുടെ ചോദ്യം കേട്ട് തിരിച്ചിറങ്ങിയ ആ കുട്ടികളും ഒടുവില്‍ മാതാപിതാക്കളോടൊപ്പം മരണത്തിലേക്ക് ഒരുമിച്ച്‌ യാത്രയായി

10 AUGUST 2019 02:56 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

പുലര്‍ച്ചെ അഞ്ചോടെയാണ് സമീപത്തെ വീട്ടുകാര്‍ വലിയ ശബ്ദം കേട്ടുണര്‍ന്നത്. യൂനുസിന്റെ കുടുംബം പുതിയ വീടിന്റെ മുകള്‍നിലയിലായിരുന്നു ഉറങ്ങിയിരുന്നത്. ഒരു മുറിയില്‍ യൂനുസും ഭാര്യ നുസ്രത്തും ഇളയ 2 മക്കളും. മൂത്ത 2 ആണ്‍മക്കള്‍ മറ്റൊരു മുറിയിലും. വീട് പൂര്‍ണമായും നിലംപൊത്തുകയായിരുന്നു. രക്ഷപ്പെട്ട രണ്ടു മക്കളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നു യൂനുസിന്റെ മാതൃഭവനത്തില്‍ നടക്കാനിരുന്ന കുടുംബസംഗമത്തില്‍ അവതരിപ്പിക്കാനുള്ള പാട്ടും കഥാപ്രസംഗവും ഒപ്പനയുമൊക്കെ കളിച്ചും പാടിയും ഉറപ്പിക്കുകയായിരുന്നു കുട്ടികള്‍ രാത്രി ഏറെ വൈകിയും വരെയെന്ന് അയല്‍വീട്ടുകാര്‍ കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു.

കുണ്ടുതോട് ചളിപ്പാടം കുട്ടശ്ശേരി യൂനുസ് ബാബു(38), ഭാര്യ നുസ്രത്ത് (32), മക്കളായ ഫാത്തിമ സന (11), മുഹമ്മദ് ഷാനില്‍ (7) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നു വീണ വീടിനുള്ളില്‍പെട്ടു മരിച്ചത്. രണ്ട് മക്കള്‍ രക്ഷപ്പെട്ടു. കുണ്ടുതോട് എഎംഎ യുപി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ സന. ഷാനില്‍ കുണ്ടുതോട് എല്‍പിയില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയും. മൃതദേഹങ്ങള്‍ കുണ്ടുതോട് സുന്നി ജുമാ മസ്ജിദില്‍ കബറടക്കി. മറ്റു മക്കളായ ഷാമില്‍(15), ഷഹീം (13) എന്നിവരെ തകര്‍ന്നുവീണ് കിടന്ന വീട്ടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. മഞ്ചേരിയില്‍ ചുമട്ടുതൊഴിലാളിയായ യൂനുസ് ബാബു ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം കനത്ത മഴയില്‍ വെള്ളം കയറുന്നതുകണ്ടാണ് താമസിക്കുന്ന ഓടിട്ട വീട്ടില്‍നിന്ന്, നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് വീട്ടിലേക്ക് രാത്രിയോടെ മാറിയത്.

ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് വീടിന്റെ മുകളിലത്തെ നിലയിലാണ് വ്യാഴാഴ്ച രാത്രി ഈ കുടുംബം ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട് തകര്‍ന്ന് കുടുംബം അതിനടിയില്‍പ്പെടുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ യൂനുസിന്റെ മാതാപിതാക്കളായ മുഹമ്മദിനെയും സുബൈദയെയും രാത്രി വണ്ടൂരിലെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. കൂടെപ്പോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ വീട്ടുസാധനങ്ങള്‍ പുതിയ വീട്ടിലേക്കു മാറ്റി രാവിലെത്തതന്നെ എത്തിക്കോളാമെന്നാണ് യൂനുസ് പറഞ്ഞത്. മരിച്ച രണ്ടു മക്കളും വണ്ടൂരിലേക്കു പോകാനായി ജീപ്പില്‍ കയറിയതായിരുന്നു. എന്നാല്‍ നാളെ ഒരുമിച്ചു പോയാല്‍ പോരേയെന്ന മാതാപിതാക്കളുടെ ചോദ്യം കേട്ട് തിരിച്ചിറങ്ങിയ ആ കുട്ടികള്‍ ഒടുവില്‍ മാതാപിതാക്കളോടൊപ്പം മരണത്തിലേക്ക് ഒരുമിച്ച്‌ യാത്രയായിരിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (59 minutes ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends