Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി

10 AUGUST 2019 03:09 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

 മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി. മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് പ്രതീക്ഷിക്കാത്തയിടങ്ങളില്‍ വെള്ളംകയറിയത്. മാവൂരിലെ രോഗബാധിതരെയും കുട്ടികളെയും പ്രായമുള്ളവരെയും മറ്റും നാട്ടുകാര്‍ പുറത്തെത്തിച്ചു. വെള്ളം കയറി പ്രദേശങ്ങളില്‍ ആംബുലന്‍സിനോ, ബോട്ടുകള്‍ക്കോ ചെല്ലാന്‍ കഴിയുന്നില്ല. പലരെയും കാല്‍നടയായാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്. അസുഖംബാധിച്ച് വീട്ടില്‍ കിടന്നയാള്‍ ഇന്ന് രാവിലെ മരിച്ചു. ആംബുലന്‍സ് എത്തിക്കാനാവാത്തതിനാല്‍ കട്ടിലിലാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. സ്ഥലം എംപി എം.കെ രാഘവന്‍ പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ടാണ് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നത്.

ഇന്നലെ രാത്രി മാത്രം 24 ക്യാമ്പുകളാണ് നഗരത്തില്‍ ആരംഭിച്ചത്. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് ജീപ്പില്‍ രോഗികളെ ആശുപത്രിയിലെത്തിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ നാട്ടുകാരെ അറിയിച്ചു. വെള്ളനൂര്‍, വിരുപ്പില്‍, സങ്കേതം മേഖലകളില്‍ വെള്ളം കയറി വീടുകള്‍ മുങ്ങി. കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചാത്തമംഗലം പഞ്ചായത്തില്‍ ഇന്നലെ രാത്രി വെള്ളം ക്രമാതീതമായി ഉയര്‍ന്നു. 
ഗ്രാമങ്ങളിലെ ഇട റോഡുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴ ശക്തിപ്രാപിക്കുന്നത് ജനങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ആളുകളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായി. ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ആരൊക്കെ എവിടെയൊക്കെ ഉണ്ടെന്നോ, കുടുങ്ങിക്കിടപ്പുണ്ടെന്നോ യാതൊരു അറിവുമില്ല. 

കോഴിക്കോട് നഗരത്തിലെ പന്തീരങ്കാവ്, നല്ലളം ബസാര്‍, കണ്ണാടിക്കല്‍, തടമ്പാട്താഴം, മനാരി, തിരുവണ്ണൂര്‍ എന്നിവിടങ്ങളിലും ഇന്നലെ രാത്രി വെള്ളപ്പൊക്കമുണ്ടായി. കടിയങ്ങാട് പാലം,പള്ളിയത്ത്,അഴിയൂര്‍,ഏറാമല, ഒഞ്ചിയം മേഖലകളിലും വെള്ളം കയറി. ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. വെള്ളം ഇറങ്ങിയാലേ കൃത്യമായ വിവരം ലഭിക്കൂ. കോരപ്പുഴയ്ക്ക് കുറുകെ കെട്ടിയ നടപ്പാലം ശക്തമായ കുത്തൊഴുക്കില്‍ ഇന്നലെ ഒലിച്ചു പോയി. രാത്രി വെള്ളം കയറി പ്രദേശങ്ങളിലേക്ക് ഉച്ചയോടെയാണ് റവന്യൂ അധികൃതര്‍ ഉള്‍പ്പെടെ എത്തിയത്. കക്കയം ഡാം മൂന്ന് അടിയാണ് തുറന്നത്. അതിന് മുമ്പ് 45 സെന്റീമീറ്റര്‍ തുറന്ന് വിട്ടിരുന്നു. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

കുറ്റിയാടിയില്‍ രാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇന്നലെ വരെ എത്തിയിട്ടില്ലായിരുന്നു പേരാമ്പ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്‌സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്ന് എം.എല്‍.എ പാറയ്ക്കല്‍ അബ്ദുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നലെ കുറ്റിയാടിയില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണെന്ന് എം.എല്‍.എ പറയുന്നു. ഇന്നവിടെ രക്ഷാപ്രവര്‍ത്തക സംഘം എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (2 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (4 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends