Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

എന്താണ് ബ്രോസ് ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍; ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍

10 AUGUST 2019 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്ചത് മറ്റൊന്ന്

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു

ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ പട്ടിക ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയാണ് പ്രശാന്ത് നായര്‍. ജില്ലയില്‍ 27 പഞ്ചായത്തുകളെയാണ് മഴ കാര്യമായി ബാധിച്ചത്. മഴക്കെടുതിയില്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കളക്ടര്‍ ബ്രോയുടെ പോസ്റ്റ് ഇങ്ങനെ:

ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ നന്മയും കരുണയും ആര്‍ദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍? കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്ബുകളിലായി ഇപ്പോള്‍ 22000 പേര്‍ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേര്‍ക്ക് അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷന്‍ സെന്റര്‍ സിവില്‍ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ആരംഭിച്ചിട്ടുണ്ട്.

ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നല്‍കുന്നു:

1. പുല്‍പ്പായ - 6000, 2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകള്‍ - 8000, 3. ലുങ്കി - 5000, 4. നൈറ്റി - 3000, 5. സാനിറ്ററി നാപ്കിന്‍സ് - 2000, 6.അരി - 2000kg, 7. പഞ്ചസാര- 700kg, 8. ചെറുപയര്‍ - 100kg, 9. കടല - 100kg, 10. പരിപ്പ് - 50kg, 11. ബിസ്കറ്റ്/റസ്ക് - 2000 Packets, 12. കുടി വെള്ളം - 3000 Lr, 13. സോപ്പ് - 500 Nos, 14. പേസ്റ്റ് - 500 Nos, 16. ബ്ലീച്ചിംഗ് പൗഡര്‍ - 100kg

മുകളില്‍ കൊടുത്ത സാധനങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുമെങ്കില്‍ സിവില്‍ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ഉടന്‍ തന്നെ എത്തിച്ചാല്‍ കുറെയധികം മനുഷ്യര്‍ക്ക് ഉപകാരപ്പെടും. കമോണ്‍ ബ്രോസ് എന്നും കളക്ടർ കുറിച്ചു.

മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി. മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് പ്രതീക്ഷിക്കാത്തയിടങ്ങളില്‍ വെള്ളംകയറിയത്. മാവൂരിലെ രോഗബാധിതരെയും കുട്ടികളെയും പ്രായമുള്ളവരെയും മറ്റും നാട്ടുകാര്‍ പുറത്തെത്തിച്ചു. വെള്ളം കയറി പ്രദേശങ്ങളില്‍ ആംബുലന്‍സിനോ, ബോട്ടുകള്‍ക്കോ ചെല്ലാന്‍ കഴിയുന്നില്ല. പലരെയും കാല്‍നടയായാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്. അസുഖംബാധിച്ച് വീട്ടില്‍ കിടന്നയാള്‍ ഇന്ന് രാവിലെ മരിച്ചു. ആംബുലന്‍സ് എത്തിക്കാനാവാത്തതിനാല്‍ കട്ടിലിലാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. സ്ഥലം എംപി എം.കെ രാഘവന്‍ പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ടാണ് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നത്.

ഇന്നലെ രാത്രി മാത്രം 24 ക്യാമ്പുകളാണ് നഗരത്തില്‍ ആരംഭിച്ചത്. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് ജീപ്പില്‍ രോഗികളെ ആശുപത്രിയിലെത്തിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ നാട്ടുകാരെ അറിയിച്ചു. വെള്ളനൂര്‍, വിരുപ്പില്‍, സങ്കേതം മേഖലകളില്‍ വെള്ളം കയറി വീടുകള്‍ മുങ്ങി. കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചാത്തമംഗലം പഞ്ചായത്തില്‍ ഇന്നലെ രാത്രി വെള്ളം ക്രമാതീതമായി ഉയര്‍ന്നു.
ഗ്രാമങ്ങളിലെ ഇട റോഡുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (1 hour ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (1 hour ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (2 hours ago)

വൈദ്യുത പ്രതിസന്ധി മറികടക്കാന്‍ ജനങ്ങള്‍ വൈദ്യുതി ഉപയോഗത്തില്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയര്‍മാന്‍  (3 hours ago)

ഇഡി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളെ രാഷ്ട്രീയമായി നേരിടുമെന്ന് പിണറായി വിജയന്‍  (3 hours ago)

ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം; കൊന്നത് ഭാര്യയെയും കുട്ടിയെയുമല്ലെന്ന് പ്രതി; രണ്ട് മാസത്തെ പരിചയത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെകൂടെ ജോലിക്കായി വന്നത്ൽ എന്നാൽ സംഭവിച്  (4 hours ago)

ഇടുക്കിയില്‍ ലഹരിക്കടിമയായ മകനെ പിതാവ് തലയ്ക്കടിച്ചു കൊന്നു  (5 hours ago)

പവര്‍ കട്ടിന്റെ സമയം ജനങ്ങളെ അറിയിക്കാനുള്ള മാന്യത കാണിക്കണമെന്ന് കെ സുരേന്ദ്രന്‍  (5 hours ago)

16 കാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം  (5 hours ago)

വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് മുന്‍ എംപിക്ക് എട്ടുവര്‍ഷം ജയില്‍ ശിക്ഷ  (5 hours ago)

സംസ്ഥാനത്ത് അറിയിപ്പില്ലാത്ത പവർ കട്ട്;  (6 hours ago)

V D SATHEESHAN നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ  (6 hours ago)

തമിഴ്നാട്ടിലേക്ക് കൂടുതൽ വ്യവസായ നിക്ഷേപങ്ങൾ എത്തിക്കുന്നതിനുള്ള സാധ്യതകൾ തേടി മുഖ്യമന്ത്രി സി. ജോസഫ് വിജയ് നാളെ ലണ്ടനിലേക്ക്...  (6 hours ago)

തലസ്ഥാനത്ത് വ്യാപക പരിശോധന  (6 hours ago)

RAIN ALERT അസാധാരണമായ കാലാവസ്ഥ  (6 hours ago)

Malayali Vartha Recommends