ശക്തമായ മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം തടസ്സപ്പെട്ടു... എസി റോഡുകളില്‍ ഗതാഗത തടസ്സം, കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

ശക്തമായ മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായതോടെ വാഹന ഗതാഗതം മുടങ്ങി. മൂന്നാര്‍, ആലപ്പുഴ, കുമരകം, ചേര്‍ത്തല റൂട്ടുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി. കോട്ടയത്ത് നിന്നുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ റൂട്ടുകളിലും വാഹന ഗതാഗതം മുടങ്ങി. ഈ റൂട്ടുകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി.
"
https://www.facebook.com/Malayalivartha

























