ശസ്ത്രക്രിയയ്ക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സാപ്പിഴവെന്ന് പരാതി

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്നു പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത(67)യുടെ കുടുംബമാണ് പരാതിയുമായി രംഗത്തുവന്നത്. ശസ്ത്രക്രിയയ്ക്കിടെ കണ്ണിലെ ലെന്‍സ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നുപോയി എന്നാണ് പരാതി.
ഗുരുതര ചികിത്സാപ്പിഴവുണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതര്‍ മറച്ചുവച്ചെന്ന് പരാതിയില്‍ പറയുന്നു. സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആശുപത്രി അധികൃതര്‍ കയ്യൊഴിഞ്ഞെന്നും ആരോപണമുണ്ട്.
https://www.facebook.com/Malayalivartha
























