മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ കേസെടുക്കണമെന്ന ഇഡിയുടെ കത്ത് സര്‍ക്കാര്‍ എ ജിക്ക് കൈമാറി

മാസപ്പടിക്കേസില്‍ മുന്‍മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി നല്‍കിയ കത്ത് സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന് കൈമാറി. നിയമോപദേശം ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. കേസില്‍ എങ്ങനെയാണ് മുന്നോട്ടു പോകേണ്ടത്, കേസെടുക്കണോ വേണ്ടയോ എന്നീ കാര്യങ്ങളില്‍ എ.ജി റിപ്പോര്‍ട്ട് കൈമാറും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മാത്രമാകും സര്‍ക്കാര്‍ നടപടി സ്വീകരിക്കുക.
ഇ.ഡി നല്‍കിയ കത്തിന്റെ പേരില്‍ മാത്രം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരിന് ബാദ്ധ്യതയില്ലെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവുണ്ട്. എന്നാല്‍ കത്തില്‍ പറയുന്ന കാര്യങ്ങളില്‍ കേസെടുക്കാന്‍ മതിയായ കാരണങ്ങളുണ്ടെങ്കില്‍ പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റ്ര്‍ ചെയ്യാന്‍ നിയമപരമായ തടസങ്ങളില്ല.
https://www.facebook.com/Malayalivartha
























