കുറ്റ്യാടിയില്‍ വെള്ളം നിറഞ്ഞ റോഡിലൂടെ വന്ന സംഘത്തിൽ കാലുതെറ്റി ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വേളംപള്ളിയത്തിന് സമീപം കായോട്ട് പൊയിലില്‍ വെള്ളം നിറഞ്ഞ പാടത്തിന് നടുവിലൂടെ വന്ന സംഘത്തിലെ തറോപ്പൊയില്‍ അബ്ദുള്ളയുടെ മകന്‍ കാട്ടില്‍ വീട്ടില്‍ ഫാസിലാണ് (24) ഒഴുക്കില്‍ പെട്ട് കാണാതായത്. മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ ആറു മണിയൊടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ ഫാസില്‍ ഒഴുക്കില്‍ പെട്ടത്.
പള്ളിയത്ത് നിന്ന് ആയഞ്ചേരി വടകരക്കുള്ള റോഡില്‍ തറോപ്പൊയില്‍ ഭാഗത്ത് നിന്നാണ് ഒരു സംഘം യുവാക്കള്‍ വെള്ളം നിറഞ്ഞ റോഡിലൂടെ വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇടക്ക് വെച്ച് മൂന്ന് പേര്‍ ഒഴികെ യാത്ര മതിയാക്കി. ഇടക്കുള്ള തുരുത്തും കടന്ന് ഫാസില്‍, മുഹമ്മദ് അന്‍ഫാത്ത്, അര്‍ഷാദ് എന്നിവര്‍ വേളം പഞ്ചായത്തില്‍പ്പെട്ട കായോട്ട് പൊയില്‍ ഭാഗത്തേക്ക് റോഡിലെ വെള്ളക്കെട്ടിലൂടെ എത്തുകയായിരുന്നു. ഇവിടെ നിന്ന് തിരികെ പോകാന്‍ ശ്രമിക്കവെ ഫാസില്‍ കാല്‍ തെറ്റി പാടത്തെ വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
മറ്റ് രണ്ട് പേര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവരെ നാട്ടുകാര്‍ കരയിലെത്തിച്ചു. പേരാമ്ബ്ര, നാദാപുരം സ്റ്റേഷനുകളില്‍ നിന്ന് അഗ്നിരക്ഷാ സേന, കൊയിലാണ്ടി ഹാര്‍ബറില്‍ നിന്ന് എത്തിയ മത്സ്യ തൊഴിലാളികള്‍, എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ എന്നിവരും നാട്ടുകാരും ഏറെ സമയം തെരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച ഫാസിലിന്റെ മൃതദേഹം കണ്ടെത്താനായില്ല. കുറ്റ്യാടി സിഐ എന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസും തെരച്ചിലിന് നേതൃത്വം നല്‍കി. ഞയറാഴ്ച പുലര്‍ച്ചെ ആറു മണിക്ക് ഫാസില്‍ ഒഴുക്കില്‍പ്പെട്ട സ്ഥലത്തിനു സമീപത്തു നിന്നുമാണ് നാട്ടുകാര്‍ക്ക് മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























