പ്രളയക്കെടുതി... തൈക്കാട് ഭാരത് ഭവനില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതത്തിലായവര്‍ക്ക് വേണ്ടി യുവജനക്ഷേമ ബോര്‍ഡ് ഭാരത് ഭവനുമായി ചേര്‍ന്ന് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്നലെ മുതല്‍ തുറന്ന സെന്ററില്‍ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ച സാദനങ്ങള്‍ പാക്ക് ചെയ്ത യുവജന ക്ഷേമബോര്‍ഡിന്റെ വോളന്റിയറന്മാര്‍ ദുരിതബാധിത മേഖലയില്‍ എത്തിക്കുന്നു.
24 മണിക്കൂറും ഈ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.100 കണക്കിന് കേരള വോളന്റിയര്‍ യൂത്ത് ആക്ഷന്‍ ഫോഴ്‌സ് പ്രവര്‍ത്തകര്‍ ദുരിതബാധിത മേഖലയിലും സന്നദ്ധപ്രവര്‍ത്തന രംഗത്തും സചീവമാണ്.
https://www.facebook.com/Malayalivartha

























