Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

പി. രാജുവിനെ സർക്കാർ അകത്താക്കും; സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ രാജുവിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ പോലീസ് തീരുമാനം

17 AUGUST 2019 04:41 PM IST
മലയാളി വാര്‍ത്ത

സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിന് പാസ്‌പോര്‍ട്ട് നല്‍കുന്നത് പൊലീസ് നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതിയിൽ രാജു ഫയൽ ചെയ്ത കേസിൽ ഹൈകോടതിയിൽ രാജുവിനെതിരെ കർശന നിലപാട് സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചു. പി. രാജുസർക്കാരിനെതിരെ ഹൈകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ഒരു വിട്ടു വീഴ്ചയും ഇക്കാര്യത്തിൽ സ്വീകരിക്കേണ്ടതില്ലെന്ന് പോലീസും സർക്കാരും തീരുമാനിച്ചത്.

അതേസമയം എൽദോ എബ്രഹാം എം എൽ എക്ക് മർദ്ദനമേറ്റ സംഭവത്തിൽ എറണാകുളം ജില്ലാ കളക്ടർ സർക്കാരിന് നൽകിയ അന്വേഷണ റിപ്പോർട്ടിൽ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കില്ല . അന്വേഷണ റിപ്പോർട്ട് സർക്കാരിന്റെ കൈയിലുണ്ട്. പോലീസ് മർദ്ദനത്തിന്റെ ഉത്തരവാദികൾ സി പി ഐ നേതാക്കൾ തന്നെയാണെന്നാണ് സർക്കാർ പറയുന്നത്. എറണാകുളം കളക്ടറുടെ റിപ്പോർട്ട് ചുരുട്ടി കൊട്ടയിലിടാനാണ് സർക്കാർ തീരുമാനം.

രാജു ഹൈക്കോടതിയിൽ നൽകിയ കേസ് സർക്കാരിനെതിരെ എന്ന നിലയിൽ തന്നെയാണ് സർക്കാർ നീങ്ങുന്നത്. സർക്കാരിനെതിരെ കേസ് കൊടുക്കുന്നത് ആരായാലും അത് കർശനമായി നേരിടാൻ തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയും അഡ്വക്കേറ്റ് ജനറലും തമ്മിൽ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എറണാകുളത്ത് ഐ.ജി ഓഫീസിന് മുമ്പിൽ നടന്ന സി.പി.ഐ മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പി രാജുവിനെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പാസ്പോര്‍ട്ട് ക്ലിയറന്‍സ് പൊലീസ് നിഷേധിച്ചിരിക്കുന്നത്.

സിറിയയിലെ ഡമാസ്കസില്‍ നടക്കുന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ജില്ലാ സെക്രട്ടറി പാസ്പോര്‍ട്ടിനായി അപേക്ഷിച്ചത്. ഇപ്പോള്‍ കൈയിലുള്ള പാസ്പ്പോര്‍ട്ടിന്റെ കാലാവധി അവസാനിച്ചത് കാരണം അത് പുതുക്കുന്നതിന് വേണ്ടിയാണ് പി.രാജു അപേക്ഷ സമര്‍പ്പിച്ചത്. അപ്പോഴാണ് പൊലീസ് ക്ലിയറന്‍സ് നിഷേധിച്ചത് .

സി പി ഐ ജില്ലാ സെക്രട്ടറി സർക്കാരിനെതിരെ കേസിനു പോയതിൽ സി പി ഐ സംസ്ഥാന നേതൃത്വത്തിലുള്ള കാനം പക്ഷത്തിന് ശക്തമായ എതിർപ്പുണ്ട്. എന്നാൽ ഇസ്മായിൽ പക്ഷം രാജുവിനൊപ്പം നിൽക്കുന്നതിനാൽ കാനത്തിന് ഒന്നും ചെയ്യാനാവില്ല. രാജുവാകട്ടെ കാനത്തെ ശക്തിയുക്തം എതിർക്കുകയാണ്. പിണറായിക്ക് മുന്നിൽ സി പി ഐയെ മുട്ടുകുത്തിച്ചു എന്ന ആരോപണമാണ് കാനത്തിനെതിരെ വിമത നേതാക്കൾ ഉന്നയിക്കുന്നത്. കാനം രാജുവിന് എതിരായതിനാൽ പിണറായി രാജുവിനെ വെറുതെ വിടില്ല. ആഭ്യന്തര വകുപ്പും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രാജു ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുത്തത്. എൽദോ എബ്രഹാം എം എൽ എക്ക് പോലീസ് മർദ്ദനമേറ്റിട്ട് പോലും സർക്കാർ ഒരു നടപടിയുമെടുത്തില്ല . മറ്റൊരു സംസ്ഥാനത്തും ഒരു ജനപ്രതിനിധിക്കും ഇത്തരമൊരു ഗതികേട് വരില്ലെന്ന് എല്ലാവരും പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (13 minutes ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (16 minutes ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (1 hour ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (1 hour ago)

കുവൈത്തിൽ നിര്യാതനായി...  (2 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (2 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (2 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (3 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (3 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (3 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (3 hours ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (3 hours ago)

സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു...  (3 hours ago)

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി  (4 hours ago)

കേരള കോൺഗ്രസ് എം സ്ഥാനാർഥികളായ ദമ്പതികൾക്ക് വിജയം...  (4 hours ago)

Malayali Vartha Recommends