സുബ്ഹാന്റെ ഒന്നാം പിറന്നാളിന് അന്ന് രക്ഷാകരം നീട്ടിയവര്‍ തന്നെ എത്തി; പ്രളയമുഖത്തു നിന്നുള്ള ആ അതിസാസാഹസിക രക്ഷപ്പെടുത്തല്‍ ഇന്നും മനസില്‍ മായാത്ത ഓർമ്മ

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായെത്തിയ മഹാമാരി ദൈവത്തിന്റെ സ്വന്തം നാടായ കൊച്ചു കേരളത്തെ മുക്കിയപ്പോൾ വ്യോമസേന അതിസാഹസികമായി രക്ഷപ്പെടുത്തിയ ഒരു പുര്‍ണ ഗര്‍ഭിണിയെ ആരും മറന്നു കാണില്ല. ആലുവ ചെങ്ങമനാടുള്ള പള്ളിയുടെ മുകളില്‍ നിന്നാണ് ഗര്‍ഭിണിയായ സാജിതയെ വ്യോമസേന ഉദ്യോഗസ്ഥര്‍ ഹെലികോപ്ടറില്‍ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് നേവിയുടെ കൊച്ചിയിലെ ആശുപത്രിയിലെത്തിച്ച സാജിത ഓഗസ്റ്റ് 17 നുഒരു ആണ്‍കുഞ്ഞിനു ജന്മം നൽകി.
രക്ഷാകരം നീട്ടിയവര്‍ തന്നെ അവനു പേരിട്ടു.. സുബ്ഹാന്‍. ഇന്നലെ സുബ്ഹാന്റെ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ അന്ന് രക്ഷാകരം നീട്ടിയവര്‍ തന്നെ എത്തി. സാജിതയെ രക്ഷപ്പെടുത്തി കൊച്ചിയില്‍ കൊണ്ടുവന്നപ്പോള്‍ സജിതയുടെ പ്രസവത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ ലെഫ്.കമാന്‍ഡര്‍ തമ്മന്നാ വൈ ഷേണായിയും കൂടെയുണ്ടായിരുന്ന ലെഫ്. കേണല്‍ എല്‍സാ ജോണും ചേര്‍ന്നാണ് സുബ്ഹാശന്റ പിറന്നാള്‍ ആഘോഷത്തിന് ചെങ്ങമനാടുള്ള വീട്ടില്‍ എത്തിയത്.
https://www.facebook.com/Malayalivartha





















