Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

പ്രളയബാധിത മേഖലയില്‍ സഹായമെത്തിച്ച് മടങ്ങിയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ട സംഭവം; ഗുരുതര പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം നൽകി മന്ത്രി കെ കെ ശൈലജ ടീച്ചർ; ഇതാവണം ഒരു മന്ത്രിയുടെ സമീപന രീതിയെന്ന് നാടക് ജില്ലാ സെക്രട്ടറി വിജു വർമ്മ; കുറിപ്പ് ഇങ്ങനെ ;-

18 AUGUST 2019 12:48 PM IST
മലയാളി വാര്‍ത്ത

നിലമ്പൂരിലെ പ്രളയ ദുരിതമനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് നാടക് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ കിറ്റുകളാക്കി വിതരണം ചെയ്തു മടങ്ങവേയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമാരായി പരുക്കേറ്റവർക്ക് സൗജന്യ ചികിത്സ സഹായം നൽകി മന്ത്രി കെ.കെ ശൈലജ ടീച്ചർ. അപകടത്തിൽ പരിക്കേറ്റത് മൂന്ന് പേർക്കാണ് .എന്നാൽ ഗുരുതരമായി ചികിത്സയിൽ കഴിയുന്നത് രണ്ട് പേർ.

തിരുവനന്തപുരം വേട്ടമുക്കിൽ അഖില്‍ നിവാസില്‍ അഖില്‍ (25), വട്ടിയൂര്‍ക്കാവ് ശരത് (35) എന്നിവര്‍ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവർക്കാണ് മന്ത്രി സൗജന്യ ചികിത്സ സഹായം നൽകിയിരിക്കുന്നത്. എന്നാലിപ്പോൾ വിഷയത്തിൽ മന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നാടക് ജില്ലാ സെക്രട്ടറി വിജു വർമ്മ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിജു രംഗത്തെത്തിയിരിക്കുന്നത്.

ടീച്ചർ സ്വന്തം ഫോണിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് ഞങ്ങടെ സഹോദരങ്ങൾക്കാവശ്യമായ എല്ലാ ചികിത്സയും സൗജന്യമായി കൊടുക്കണമെന്നാവശ്യപ്പെട്ടുവെന്നും പരമാവധി സഹായം നൽകാമെന്നുറപ്പു നൽകിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിജുവർമ്മയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ :-


കഴിഞ്ഞ നാലു ministry കളെയും അതിലെ മന്ത്രിമാരിൽ പലരുടെയും atitude നെയും തിരിച്ചറിയാൻ അവസരം ലഭിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളുമായി ഇവരിൽ പലരെയും സമീപിക്കേണ്ടി വന്നിട്ടു മുണ്ട്.kk ഷൈലജ ടീച്ചറെപ്പോലെ ഇത്ര ഹൃദയാലുവായ ഒരു മന്ത്രിയെ കണ്ടതായ് തോന്നുന്നില്ല, വിശേഷിച്ച് നിരാലംബരായ സാധുക്കൾ ഏററവും കൂടുതൽ ആശ്രയിക്കുന്ന ആരോഗ്യ വകുപ്പിനെ നയിക്കുന്ന മന്ത്രി എന്ന നിലയിൽ.നിപ്പയുടെ കാലത്തും മറ്റു പല സന്ദർഭങ്ങളിലും മാധ്യമങ്ങളിലൂടെ ഇതറിയാൻ കഴിഞ്ഞെത്തങ്കിലും ഇന്ന് നേരിട്ടത് ബോധ്യപ്പെട്ടു. നിലമ്പൂരിലെ പ്രളയ ദുരിതമനുഭവിക്കുന്ന മുന്നൂറോളം കുടുംബങ്ങൾക്ക് നാടക് തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ കിറ്റുകളാക്കി വിതരണം ചെയ്തു മടങ്ങവേ ഉണ്ടായ വാഹനാപകടത്തിൽ ഞങ്ങടെ രണ്ട് സഹോദരന്മാർക്ക് ഗുരുതരമായ് പരിക്കേറ്റു. അവരിപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഒരു പക്ഷെ ദീർഘകാലത്തെ ചിലവേറിയ ചികിത്സ വേണ്ടി വന്നേക്കാം ഇവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു വരാൻ. ഈ വിഷയത്തിൽ സർക്കാർ സഹായം അഭ്യർത്ഥിക്കാനായി ഇന്നലെ ഷൈലജ ടീച്ചറെ നേരിൽ കണ്ടു. നിവേദനം നൽകി. അപ്പോൾത്തന്നെ ടീച്ചർ സ്വന്തം ഫോണിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് ഞങ്ങടെ സഹോദരങ്ങൾക്കാവശ്യമായ എല്ലാ ചികിത്സയും സൗജന്യമായ് കൊടുക്കണമെന്നാവശ്യപ്പെട്ടു.ടീച്ചറുടെ മുന്നിലിരിക്കുമ്പോൾ ,കാര്യങ്ങൾ വിശദീകരിക്കുമ്പോൾ അത് ക്ഷമയോടെ കേൾക്കാനും ,'നോക്കട്ടെ' 'പരിശോധിക്കട്ടെ' എന്നൊന്നും പറയാതെ കാര്യങ്ങൾ അതിന്റെ ഗൗരവത്തിൽ കണ്ടു കൊണ്ട് ഉടനടി പരിഹാരം ഉണ്ടാക്കുവാനും കാണിക്കുന്ന ആത്മാർത്ഥത ചെറുതല്ല.ആരോഗ്യ വകുപ്പിന് ഇതിലും നല്ലൊരു മന്ത്രിയെ കിട്ടിയിട്ടില്ല. അമ്മയുടെയോ ഒരു മൂത്ത ചേച്ചിയുടെ മുന്നിലിരിക്കുന്ന ഫീൽ.ടീച്ചറുടെ ഓഫിസ് സ്റ്റാഫിലും ഈ attitude ന്റെ പ്രതിഫലനം .ടീച്ചർ office ൽ ഇല്ലാത്തതിനാൽ ആദ്യം APS kv സുധീറിന്റെ കയ്യിൽ നിവേദനം കൊടുത്തിട്ട് മെഡിക്കൽ കോളേജിലേക്ക് പോയ ഞങ്ങളെ പാതി വഴിയെത്തിയപ്പോൾ തിരികെ വിളിച്ചു വരുത്തിക്കാണുകയായിരുന്നു. ഇതാവണം ഒരു മന്ത്രിയുടെയും ഓഫീസിന്റെയും സമീപന രീതി. ചൂണ്ടുവിരലിൽ മഷി പുരളുന്നതോടു കൂടി ദാസൻ യജമാനനും യജമാനൻ ദാസനുമാകുന്ന ജനാധിപത്യത്തിലെ തമാശക്ക് അപവാദമാണ് ഷൈലജ ടീച്ചർ. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി കൊടുത്തിരുന്നു. office hours കഴിഞ്ഞ് ഒരുപാട് വൈകിയാണ് ചെന്നതെങ്കിലും അടിയന്തിര പ്രാധാന്യത്തോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി അപേക്ഷ സ്വീകരിച്ചു. പരമാവധി സഹായം നൽകാമെന്നുറപ്പു നൽകി.വാക്കുകൾക്കതീതമായ സന്തോഷം തോന്നി. വിഷയത്തിലിടപെട്ട മനോജ് സാറിനും കൃഷ്ണനും ഷൈലജക്കുമെല്ലാം നന്ദി.

വെള്ളിയാഴ്ച്ച രാവിലെ ആറോടെ ദേശീയപാതയില്‍ വളവനാട് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്.മലപ്പുറത്തെ പ്രളയ ബാധിത മേഖലയില്‍ സഹായമെത്തിച്ച്‌ നാട്ടിലേയ്ക്ക് മടങ്ങിവെയാണ് അപകടം. മിനി ലോറി ടാങ്കറിലിടിച്ചാണ് അപകടമുണ്ടായത്. നാട്ടുകാരും മണ്ണഞ്ചേരി പോലീസും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends