മെഡിസിപ്പിന്റെ ഇടനിലക്കാരായി ഇന്‍ഷ്വറന്‍സ് ഏജന്‍സികളായ റിലയിന്‍സ് ഉള്‍പ്പെടെയുളള സ്വകാര്യ കമ്പിനികള്‍ വരുന്നത് കടുത്ത ചൂഷണത്തിന് ഇടനല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളഘടകം

സര്‍ക്കാര്‍ ജീവനക്കാരുടേയും, പെന്‍ഷന്‍കാരുടേയും ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസിപ്പിന്റെ ഇടനിലക്കാരായി ഇന്‍ഷ്വറന്‍സ് ഏജന്‍സികളായ റിലയിന്‍സ് ഉള്‍പ്പെടെയുളള സ്വകാര്യ കമ്പിനികള്‍ വരുന്നത് കടുത്ത ചൂഷണത്തിന് ഇടനല്‍കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളഘടകം ആവശ്യപ്പെട്ടു. ഏതാണ്ട് 15 ശതമാനം മുതല്‍ 20 ശതമാനം വരെ തുക കമ്മീഷനായി ഇത്തരം കമ്പിനികള്‍ക്ക് ലഭിക്കുമ്പോള്‍ മികച്ച ചികിത്സ നല്‍കുന്നതിന് ഇത് തടസ്സമാകുമെന്നും ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതായിരിക്കും അഭികാമ്യമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയാണ് ഇപ്പോള്‍ ചികിത്സ സംബന്ധമായ ചിലവുകളുടെ രേഖകള്‍ കൈകാര്യം ചെയ്യുന്നത്. അത് കൂടുതല്‍ വിപുലീകരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ മെഡിസിപ്പ് പദ്ധതി നടപ്പിലാക്കുന്നതാണ് അഭികാമ്യം. ലോകത്ത് എമ്പാടും ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ തകരുന്നതാണ് കണ്ടുവരുന്നത്. അത് കൊണ്ട് ഇന്‍ഷ്വറന്‍സ് ഏജന്‍സികളെ ഒഴിവാക്കി കൊണ്ട് ഇന്‍ഷ്വറന്‍സുകാര്‍ ചെയ്യുന്ന അതേ റോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നടപ്പിലാക്കാന്‍ കഴിയുന്നതാണ്. ഇതിന് വരുന്ന അധിക ചിലവ് മാത്രമാകും സര്‍ക്കാര്‍ വഹിക്കേണ്ടി വരുക. അത് പോലും റിലന്‍സിനോ മറ്റ് കമ്പിനികള്‍ക്കോ നല്‍കുന്ന തുകയുമായി നോക്കുമ്പോള്‍ വളരെ വളരെ കുറവുമാണ്.
മെഡിസിപ്പ് പദ്ധതിയില്‍ സ്വകാര്യ മേഖലയിലെ 90 ശതമാനം സ്ഥാപനങ്ങളും മാറി നില്‍ക്കുന്ന ഈ അവസ്ഥയില്‍ മികച്ച ചികിത്സ നല്‍കുന്നതിന് എല്ലാ ആശുപത്രികളേയും ഉള്‍പ്പെടുത്തണമെങ്കില്‍ ന്യായമായ തീരുമാനങ്ങള്‍ ഉണ്ടായേ തീരൂ. കൃത്യമായി ഇന്‍ഷ്വറന്‍സ് തുക നല്‍കുക, ഇന്‍ഷ്വറന്‍സ് തുക അകാരണമായി തടഞ്ഞു വെക്കാതിരിക്കുക,ഓരോ പ്രൊസീജിയറിനും നഷ്ടമല്ലാത്ത തുക അസസ്പത്രികള്‍ക്കു നല്‍കുക തുടങ്ങിയ കാര്യങ്ങളും ഇതില്‍ ഉല്‍പ്പെടും. ഇനിയും സമയം വൈകിയിട്ടില്ല. ഇനിയെങ്കിലും പുനര്‍ ചിന്തനം ചെയ്യാവുന്നതേയുള്ളൂ, മറ്റ് രാജ്യങ്ങളില്‍ പരാജയപ്പെട്ട ഇന്‍ഷ്വറന്‍സ് പദ്ധതി നാം ഏറ്റെടുത്ത് പരാജയപ്പെടുന്നതിനേക്കാല്‍ പുതിയ സംരംഭമായി സര്‍ക്കാര്‍ ഏറ്റെടുത്ത് ഈ പദ്ധതി നടപ്പിലാക്കുന്നതാണ് നല്ലത്.
റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ക്കെതിരെ സമരം നടത്തിയും പ്രസംഗിച്ചും അധികാരത്തിലേറിയ സി.പി.എം അവസരത്തിനനുസരിച്ച് നിലപാട് മാറ്റുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. അധ്യാപകര്‍ ഉള്‍പ്പെടെയുളള പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു. അധ്യാപകരുടെയും ജീവനക്കാരുടെയും കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും കെ.പി.സി.ടി.എ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആരോപിച്ചിരുന്നു. പക്ഷെ, നിലപാടില്‍ നിന്ന് പിന്‍മാറിയില്ല.
https://www.facebook.com/Malayalivartha





















