Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം..പലയിടങ്ങളിൽ ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണം ഉണ്ടായി... വൈകീട്ട് ആറര മുതൽ രാത്രി പന്ത്രണ്ടര വരെയാണ് പവർ കട്ട്...


ഇ.ഡി.യുടെ നീക്കം.. സര്‍ക്കാരിന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍.. സി.എം.ആര്‍.എല്‍ ഇടപാടിന് അപ്പുറമുള്ള നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും വി ഡി..


തലസ്ഥാനത്ത് ഹോട്ടലുകളിൽ വ്യാപക പരിശോധന... സ്റ്റാർ ഹോട്ടലുകളടക്കം നൂറിലധികം സ്ഥലങ്ങളിലാണ് 14 സ്ക്വാഡുകളിലായി പരിശോധന നടക്കുന്നത്..


ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.. സെപ്റ്റംബർ 12 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്‌ക്ക് സാധ്യത..സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യവും..


അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

വീട്ടില്‍ വെള്ളം അടിക്കാന്‍ മോഹനന്‍ മോട്ടര്‍ ഓണാക്കിയതും കിണറില്‍ നിന്ന് തീ ആളിപ്പര്‍ന്നു, എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മോഹനനും വീട്ടുകാരും ഭയന്നു

18 AUGUST 2019 04:24 PM IST
മലയാളി വാര്‍ത്ത

വീട്ടില്‍ വെള്ളം അടിക്കാന്‍ മോഹനന്‍ മോട്ടര്‍ ഓണാക്കിയതും കിണറില്‍ നിന്ന് തീ ആളിപ്പര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മോഹനനും വീട്ടുകാരും ഭയന്നു. നിമിഷങ്ങള്‍ക്കകം മോട്ടറും പമ്പും പൈപ്പും കത്തിനശിച്ചു. അതോടെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. അവരെത്തി കിണര്‍ പരിശോധിക്കാന്‍ തുടങ്ങിയപ്പോഴേക്കും നാട്ടുകാര്‍ മുഴുവനും പ്രദേശത്ത് തമ്പടിച്ചിരുന്നു. പരിശോധനയില്‍ വെള്ളത്തില്‍ പെട്രോളിന്റെ അംശം ഉള്ളതാതി കണ്ടെത്തി. കോഴിക്കോട് കൊട്ടാങ്ങല്‍ തൈപ്പറമ്പില്‍ മോഹനന്റെയും സമീപവാസികളുടെയും വീടുകളിലെ കിണറുകളില്‍ സമീപത്തെ പമ്പില്‍ നിന്ന് പെട്രോള്‍ ചോരുന്നുണ്ടെന്ന് സംശയിക്കുന്നു.

കെട്ടാങ്ങല്‍ റോഡിലെ പെട്രോള്‍ പമ്പിന് സമീപമാണ് മോഹനന്‍ അടക്കം നിരവധിപേര്‍ താമസിക്കുന്നത്. ഇന്നലെ രാവിലെയാണ് സമീപത്തെ വീടുകളിലെ കിണര്‍ വെള്ളത്തിന് അരുചി അനുഭവപ്പെട്ടത്. കിണര്‍ വെള്ളത്തില്‍ ഓയിലും പാടയും കണ്ടതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി. വെള്ളത്തിന് പെട്രോളിന്റെ മണം കൂടി ഉണ്ടായതോടെ നാട്ടുകാര്‍ പൊലീസിലും ആരോഗ്യവകുപ്പിലും പരാതി നല്‍കി. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ രുചിവ്യത്യാസവും ഗന്ധവും ഉണ്ടായതിനെതുടര്‍ന്ന് സാമ്പിള്‍ ശേഖരിച്ചു. വെള്ളം കുടിക്കരുതെന്ന് വീട്ടുകാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. ചോര്‍ച്ചയുണ്ടെന്ന് പമ്പ് അധികൃതര്‍ നേരത്തെ മനസ്സിലാക്കിയിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ ജീവനക്കാര്‍ നേരത്തെ പമ്പ് പൂട്ടി പോയതാണ് സംശയത്തിനിടയാക്കിയത്.

കിണര്‍ വെള്ളത്തില്‍ പാടയും പെട്രോള്‍ മണവും ഉണ്ടെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥരും അറിയിച്ചു. അതേസമയം സമീപത്തെ പെട്രോള്‍ പമ്പിലെ ടാങ്ക് ചോര്‍ച്ചയാണോ ഇതിന് കാരണമന്ന് വിശദ പരിശോധന നടത്തിയാല്‍ മാത്രമേ പറയാനാവൂ എന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പൊലീസും അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ക്ക് സമീപമുള്ള കിണറുകളിലെ വെള്ളത്തില്‍ മുമ്പും ഓയില്‍ കലര്‍ന്നിട്ടുണ്ടെങ്കിലും തീ പിടിക്കുന്നത് ആദ്യത്തെ സംഭവമാണ്. ജിയോളജി വകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. ജില്ലയുടെ മലയോരമേഖലയിലടക്കം മലയിടിച്ചിലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്്. അതിനാല്‍ ആ വഴിക്കുള്ള പരിശോധനകളും നടത്തും.

കിണറുകള്‍ ഉപയോഗശൂന്യമായതോടെ നാട്ടുകാര്‍ക്ക് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കുടിവെള്ള വിതരണത്തിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും മുമ്പ് കിണറുകള്‍ ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ഉണ്ടായിട്ടുണ്ടെങ്കിലും തീ പിടിക്കുന്നത് ആദ്യമായാണ്. സമീപത്തുള്ള കിണറുകളിലെ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ഫയര്‍ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ 13-കാരിയെ പുറത്തിറക്കേണ്ട; കടുപ്പിച്ച് ഹൈക്കോടതി! സെല്ലിൽ പെൺകൊച്ചിന്റെ പൊട്ടിച്ചിരി; തെളിവെടുപ്പ് നടന്നാൽ സംഭവിക്കുന്നത്  (18 minutes ago)

Pickaxe Mountain-പിളർത്താൻ 'പെനെട്രേറ്റർ ഇറക്കി പെന്റഗൺ ഇറാന്റെ രഹസ്യ ആണവകോട്ട ഭൂമിക്കടിയിൽ സ്ഫോടനം..!  (24 minutes ago)

പരിശീലനത്തിനിടെ ചൈനീസ് നിര്‍മിത ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികര്‍ മരിച്ചു  (9 hours ago)

പശുമോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു  (9 hours ago)

ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. സ്വരാജ്  (10 hours ago)

റെയില്‍വേ പാതയിരട്ടിപ്പിക്കല്‍ പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി  (10 hours ago)

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍.മോഹനന്‍ അന്തരിച്ചു  (10 hours ago)

പെയിന്റ് ബക്കറ്റിനുള്ളിലൊളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍  (10 hours ago)

വീണയ്ക്ക് ലഭിച്ചത് സേവനത്തിന് നല്‍കിയ പ്രതിഫലം, പണം ലഭിക്കുമ്പോള്‍ റിയാസ് ഭര്‍ത്താവല്ലെന്ന് ആഞ്ഞടിച്ച് പിണറായി  (11 hours ago)

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (11 hours ago)

മകളുടെ പിറന്നാള്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ദീപികയും രണ്‍വീറും  (11 hours ago)

മെഡിക്കല്‍ കോളേജിലെ വാര്‍ഡുകളില്‍ മഴപെയ്ത് വെള്ളം ഊര്‍ന്നിറങ്ങുന്നെന്ന പരാതി പരിശോധന നടത്തി പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (11 hours ago)

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു  (13 hours ago)

നിവിന്‍ പോളി ചിത്രത്തിന്റെ ലൊക്കേഷനില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു  (14 hours ago)

ദന്തല്‍ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഡോ.എം കെ റാമിന് ജാമ്യം  (14 hours ago)

Malayali Vartha Recommends