Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...


മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..


കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും

എന്‍.ഡി.എ സംസ്ഥാന കണ്‍വീനറായിരുന്നിട്ടും തുഷാര്‍ജിയുടെ മോചനത്തിനായി ബി.ജെ.പി നേതാക്കള്‍ക്ക് വായ അനക്കാന്‍ പിണറായിയുടെ പ്രസ്ഥാവന വരെ കാത്തിരിക്കേണ്ടി വന്നു; പിണറായിയെ പുകഴ്ത്തി എസ്‌എന്‍ഡിപി നേതാവ്

23 AUGUST 2019 01:58 PM IST
മലയാളി വാര്‍ത്ത

More Stories...

മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി

ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് കാരണക്കാരായ പ്രമുഖ വ്യവസായി എംഎ യൂസഫലിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും പ്രകീര്‍ത്തിച്ച്‌ എസ്‌എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് നേതാവ് കിരണ്‍ ചന്ദ്രന്‍. തെറ്റും ശരിയും ചികഞ്ഞ് കേരളത്തിലെ ബിജെപി നേതൃത്വം സമയം പാഴാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി മോചനം ആവശ്യപ്പെട്ടത് ശരിക്കും അത്ഭുതപ്പെടുത്തിയെന്നും കിരണ്‍ ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്‍.ഡി.എ സംസ്ഥാന കണ്‍വീനറായിരുന്നിട്ടും തുഷാര്‍ജിയുടെ മോചനത്തിനായി ബി.ജെ.പി നേതാക്കള്‍ക്ക് വായ അനക്കാന്‍ പിണറായിയുടെ പ്രസ്ഥാവന വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഒരു എന്‍.ഡി.എ പ്രവര്‍ത്തകനെന്നുള്ള നിലയില്‍ എന്നെ ശരിക്കും വേദനിപ്പിച്ചു എന്നും കിരണ്‍ ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;

എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്‍റും,ബി.ഡി.ജെ.എസ് ദേശീയ അദ്ധ്യക്ഷനുമായ ശ്രീ തുഷാര്‍ വെള്ളാപ്പള്ളിയെ വ്യാജചെക്ക്കേസില്‍ പെടുത്തി വിദേശത്ത് ജയിലിലാക്കിയപ്പോള്‍ പ്രമുഖ വ്യവസായി ശ്രീ എം.എ യൂസഫലിയുടെ ആത്മാര്‍ത്ഥ ഇടപെടലും സഹായവും എസ്.എന്‍.ഡി.പി യോഗത്തിന് വിലമതിക്കാനാകാത്തതാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ തുഷാര്‍ജിയെ മോചിപ്പിച്ചത് അദ്ദേഹത്തിന്‍റെ അജ്മാന്‍ സുല്‍ത്താനുമായുള്ള നേരിട്ടുള്ള ഇടപെടലിലൂടെയായിരുന്നു. നിയമ സഹായത്തിന് അദ്ദേഹത്തിന്‍റെ തന്നെ നിയമവിദഗ്ദ്ധരുടെ നിറ സാന്നിദ്ധ്യവും.

കേന്ദ്ര വിദേശകാര്യ മന്ത്രാലയവും നേരിട്ട് കാര്യങ്ങള്‍ പഠിക്കുകയും നിജസ്ഥിതി ബോധ്യപ്പെട്ട് ശക്തമായി ഇടപെടുകയും ചെയ്തു. ആ ഇടപെടലിന്‍റെ കൂടി അടിസ്ഥാനത്തില്‍ തന്നെയായിരുന്നു തുഷാര്‍ജിയുടെ മോചനം. ബഹുമാന്യനായ കേരളത്തിന്‍റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ രാഷ്ട്രീയം നോക്കാതെയുള്ള ആത്മാര്‍ത്ഥ ഇടപെടല്‍ മാതൃകാപരമാണെന്ന് പറയാതെ വയ്യ. ആശയപരമായും രാഷ്ട്രീയപരമായും ഏറെ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എനിക്ക് പിണറായിയോട് സ്നേഹം തോന്നിയ രണ്ടാമത്തെ അനുഭവമാണിത്(ഒന്നാമത്തേത് ദേവസ്വംബോര്‍ഡില്‍ അബ്രാഹ്മണര്‍ക്ക് കൂടി ശാന്തി നിയമനം നല്‍കാനുള്ള തീരുമാനം). അദ്ദേഹത്തിന്‍റെ ഇടപെടല്‍ പ്രമുഖ വ്യവസായിയും തികഞ്ഞ ശ്രീനാരായണ ഭക്തനുമായ ശ്രീ എം.എ യൂസഫലിയുടെ നേരിട്ടുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തു പകര്‍ന്നു എന്നതില്‍ യാതൊരു സംശയവുമില്ല.

തെറ്റും ശരിയും ചികഞ്ഞ് കേരളത്തിലെ ബി.ജെ.പി നേതൃത്വം പോലും സമയം പാഴാക്കിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി മോചനം ആവശ്യപ്പെട്ടത് ശരിക്കും അത്ഭുതപ്പെടുത്തി. അതിലവര്‍ രാഷ്ട്രീയ നേട്ടം പ്രതീക്ഷിച്ചിട്ടാണെങ്കിലും തെറ്റ് കാണുന്നില്ല. പക്ഷെ എന്‍.ഡി.എ സംസ്ഥാന കണ്‍വീനറായിരുന്നിട്ടും തുഷാര്‍ജിയുടെ മോചനത്തിനായി ബി.ജെ.പി നേതാക്കള്‍ക്ക് വായ അനക്കാന്‍ പിണറായിയുടെ പ്രസ്ഥാവന വരെ കാത്തിരിക്കേണ്ടി വന്നു എന്നത് ഒരു എന്‍.ഡി.എ പ്രവര്‍ത്തകനെന്നുള്ള നിലയില്‍ എന്നെ ശരിക്കും വേദനിപ്പിച്ചു. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടണം. ഈ വിഷയത്തിലെ ഗൂഢാലോചനക്കാര്‍ ആരൊക്കെയെന്നതില്‍ ഏകദേശ ധാരണ ഞങ്ങള്‍ക്കുണ്ട്. അത് വഴിയേ ബോധ്യപ്പെടുകയും ചെയ്യും. പക്ഷെ ഗൂഢാലോചനയിലൂടെ രാഷ്ട്രീയ വനവാസം വിധിക്കാനുള്ള കുത്സിതശ്രമങ്ങള്‍(അത് എതിരാളികളില്‍ നിന്നായാലും സ്വന്തം തട്ടകത്തില്‍ നിന്നായാലും) രാഷ്ട്രീയമായി നേരിടുന്ന കാര്യത്തില്‍ ഏകാഭിപ്രായവും ശ്രമവും ഉണ്ടാകണമെന്നുള്ള വ്യക്തിപരമായ ആഗ്രഹം പങ്ക് വെയ്ക്കുന്നു എന്നും കിരണ്‍ ചന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

T VEENA ടി. വീണയ്ക്ക് വീണ്ടും കുരുക്ക് മുറുകുന്നു;  (3 minutes ago)

CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നി  (7 minutes ago)

കുഞ്ഞ് അവന്റേതല്ലെന്ന് പറഞ്ഞു, മാനസികമായി തകർത്തു'; മലയൻകീഴ് കൊലപാതകക്കേസിൽ ഭർത്താവിനെതിരെ ക്രിസ്റ്റി...  (25 minutes ago)

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (1 hour ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (1 hour ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (2 hours ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (2 hours ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (3 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (3 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (4 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (4 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (4 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (4 hours ago)

Malayali Vartha Recommends