ഇലക്ട്രിക് പോസ്റ്റില്‍ കമ്പികള്‍ തമ്മില്‍ കൂട്ടിക്കെട്ടാനുപയോഗിക്കുന്ന ഡിസ്‌ക് പൊട്ടിത്തെറിച്ച് വീട്ടമ്മയുടെ തലയ്ക്ക് ഗുരുതര പരിക്ക്

ഇലക്ട്രിക് പോസ്റ്റില്‍ കമ്പികള്‍ തമ്മില്‍ കൂട്ടിക്കെട്ടാനുപയോഗിക്കുന്ന ഡിസ്‌ക് പൊട്ടിത്തെറിച്ച് വീട്ടമ്മയുടെ തലയ്ക്ക് ഗുരുതര പരിക്ക്. കവലയൂര്‍ കൊടിതൂക്കികുന്ന് മകത്തില്‍ സിന്ധു (43)നാണ് പരിക്കേറ്റത്. ചെറുന്നിയൂരില്‍ നിന്നും സ്വകാര്യ ബസില്‍ കവലയൂര്‍ ജംഗ്ഷനില്‍ വന്നിറങ്ങി ബസ് കടന്നു പോകാന്‍ കാത്തു നിന്ന സമയത്ത് സമീപത്ത് നിന്ന ഇലക്ട്രിക് പോസ്റ്റിന്റെ ഡിസ്‌ക് പൊട്ടി സിന്ധുവിന്റെ തലയില്‍ പതിക്കുകയായിരുന്നു.
ഒരുഭാഗം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ പതിച്ചു. പരിക്കേറ്റ സിന്ധുവിനെ ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിശദമായ പരിശോധനയില്‍ തലയ്ക്ക് പൊട്ടലേറ്റതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha






















