സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസും ഉത്സവബത്തയിലും തീരുമാനമായി... ബോണസ് പരമാവധി 4000 രൂപ വരെ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ ബോണസും ഉത്സവബത്തയും തീരുമാനിച്ചു. പരമാവധി 4000 രൂപ വരെയാണ് ബോണസ്. ബോണസ് ലഭിക്കാത്തവര്‍ക്ക് 2750 രൂപവരെ ഉത്സവബത്ത ലഭിക്കും.
എല്ലാ വകുപ്പുകളിലും സ്ഥിരം ജോലിക്കാര്‍, തൊഴിലാളികള്‍, സീസണല്‍ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം ബോണസ് ലഭിക്കും. ശമ്പള സ്കെയില്‍ ബാധകമാക്കിയ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം അധ്യാപകര്‍,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്ന പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ബോണസിന് അര്‍ഹതയുണ്ട്.
"
https://www.facebook.com/Malayalivartha