Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്തായ ഗ്രീഷ്മയും മറ്റ് പ്രതികളും...


മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോകും...


കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ

കാണാതായ യുവാവിനെ ക്രിമിനല്‍ സംഘം അടിച്ച്‌ വീഴ്ത്തി!! ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്ന് സൂചന

23 AUGUST 2019 03:42 PM IST
മലയാളി വാര്‍ത്ത

More Stories...

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്തായ ഗ്രീഷ്മയും മറ്റ് പ്രതികളും...

മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുകളില്‍ ഇയാള്‍ വഴുതിപ്പോകും...

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...

കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ, പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി...കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ, ഇനിയും കാണാ‍ൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി...

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

പുന്നപ്ര പറവൂര്‍ സ്വദേശികളായ അക്രമിസംഘത്തിലെ രണ്ടുപേരെ ഡിവൈ.എസ്.പി പി.എം.ബേബിയും സംഘവും കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പറവൂറില്‍ ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലില്‍ കെട്ടിത്താഴ്ത്തിയതായി സൂചന. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമിസംഘത്തിലുള്‍പ്പെട്ട ഒരാളുടെ സഹോദരനെ മനു മുമ്ബ് മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ കേസിന്റെ വിചാരണ നടന്നുവരികയാണ്.. ഇതിന്റെ വൈരാഗ്യമാണ് മര്‍ദ്ദനത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (കാകന്‍ മനു-27) കൊല്ലപ്പെട്ടതായി സംശയിക്കുന്നത്. കഴിഞ്ഞ 19മുതല്‍ ഇയാളെ കാണാതായതായി പിതാവ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന സൂചനകള്‍ പുറത്തുവന്നത്. എന്നാല്‍,​ ഇക്കാര്യം പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ 19ന് രാത്രി 10 ഓടെ പറവൂറിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളിലുള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ ക്രിമിനല്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ച്‌ വീഴ്ത്തുകയായിരുന്നു.

ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ മനുവിനെ സ്കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയ സംഘം കടലില്‍ കല്ലുകെട്ടിത്താഴ്ത്തിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സിസി ടിവി കാമറ പരിശോധിച്ചപ്പോഴാണ് മര്‍ദ്ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്. ഇവരിലൊരാള്‍ കുറ്റം സമ്മതിച്ചു. എന്നാല്‍,​ ബൈക്കിന് പിന്നിലിരുത്തികൊണ്ടുപോകും വഴി മനു വഴിയില്‍ ഇറങ്ങിപോയതായാണ് രണ്ടാമന്റെ മൊഴി. ഇത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടെങ്കിലും മര്‍ദ്ദനത്തിന്റെയും സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സംഭവം കൊലപാതകമാണെന്ന് പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. അക്രമിസംഘത്തില്‍പ്പെട്ട ഒരാളുടെ വീടിന് സമീപം കടലില്‍ താഴ്ത്തിയതായി പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തി മൃതദേഹം കണ്ടെത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് ആലപ്പുഴ ഡിവൈ.എസ്.പി പി.എം ബേബി വെളിപ്പെടുത്തി. ഇതിനായി പറവൂരില്‍ ഇന്ന് പൊലീസിന്റെ നേതൃത്വത്തില്‍ കടലില്‍ പരിശോധന നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റം ചെയ്തിട്ടില്ലെന്ന് പെൺസുഹൃത്തായ ഗ്രീഷ്മയും മറ്റ് പ്രതികളും...  (2 minutes ago)

മുജീബ് റഹ്‌മാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ കൊലപാതകക്കേസിലും പ്രതി; പണം തീര്‍ന്നാല്‍ മോഷണത്തിനായി ഇറങ്ങും: അനുവിന്റെ കൊലപാതകം നടന്ന സമയത്തും പണത്തിന് അത്യാവശ്യം:- പരാതി പറയാന്‍ സ്ത്രീകള്‍ മടിക്കുന്ന കേസുക  (13 minutes ago)

കരുവന്നൂർ തട്ടിപ്പ്! കൺ കണ്ടത് നിജം...കാണാത്തത് പൊയ്യ്.നീ കണ്ടതെല്ലാം പൊയ്നീ കാണപോവത് നിജം...  (1 hour ago)

തൃശ്ശൂരിനെ ഇളക്കി സുരേഷ് ഗോപി...  (1 hour ago)

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (3 hours ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (3 hours ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (4 hours ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (4 hours ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (4 hours ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (4 hours ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (5 hours ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (5 hours ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (5 hours ago)

Malayali Vartha Recommends