സീരിയൽ കണ്ടു കൊണ്ടിരുന്ന ഭാര്യയോട് ഭർത്താവ് ഭക്ഷണം ആവശ്യപ്പെട്ടു ; പിന്നാലെ ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തി ; സംഭവം ഇങ്ങനെ
മദ്യപിച്ച് വീട്ടിൽ എത്തിയ ഭർത്താവ് സീരിയൽ കണ്ടു കൊണ്ടിരുന്ന ഭാര്യയോട് ആഹാരം ചോദിച്ചു. സീരിയൽ കാണുന്നതിനിടെ ആഹാരം ആവശ്യപ്പെട്ടത് ഭാര്യ ശ്രദ്ധിച്ചില്ല. പിന്നാലെയുണ്ടായ വഴക്ക് കലാശിച്ചതു കത്തിക്കുത്തിൽ. സീരിയൽ കാണുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കത്തികുത്തിൽ കലാശിച്ചത് . വെട്ടു കൊണ്ട ഭർത്താവ് മണർകാട് സ്വദേശി അഭിലാഷ് (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് . കോട്ടയം കുമരകത്തായിരുന്നു സംഭവം. സീരിയൽ കണ്ടു കൊണ്ടിരുന്ന ഭാര്യ ഭർത്താവ് പറഞ്ഞത് കേട്ടതായി പോലും ഭാവിച്ചില്ല ഇതായിരുന്നു വഴക്കിലേക്ക് നീങ്ങിയത് .
ഇതോടെ ഭർത്താവ് ഭാര്യയോട് കയർത്തു സംസാരിച്ചു. ഇരുവരും വാക്കേറ്റം തുടങ്ങി ഒടുവിൽ കയ്യാങ്കളിയിലെത്തി. ഇതോടെ ഭാര്യാപിതാവും മാതാവും വിഷയത്തിൽ ഇടപെട്ടു. തുടർന്ന് കൂട്ടത്തല്ലായി. ഇതിനിടെയാണ് ഭാര്യ ഭർത്താവിനെ വെട്ടിവീഴ്ത്തിയത്.ഭാര്യയെയും മാതാപിതാക്കളെയും കുമരകം പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.സ്ഥിരം മദ്യപാനിയായ അഭിലാഷ് വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha