ബസില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവിനെ കൈയ്യോടെ പൊക്കി
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസില്‍ സഞ്ചരിക്കവെ സ്ത്രീകളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. അമ്മയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പെട്ട മകളാണ് യുവാവിനെ പിടികൂടാന്‍ സഹായിച്ചത്. വയനാട് പാപ്പിലിശ്ശേരി സ്വദേശി വിനൂപാണ് തിരുവനന്തപുരത്ത് വെച്ച് അറസ്റ്റിലായത്.
ആറ്റിങ്ങല്കൊല്ലം റൂട്ടിലെ കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു സംഭവം. ആറ്റിങ്ങള്‍ സ്വദേശിനിയുടെ പരാതിയില്‍ പോലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവം മകള്‍ സഹയാത്രക്കാരെ അറിയിച്ചതിനെ
തുടര്‍ന്ന് ഇടപെട്ട യാത്രക്കാര്‍ പ്രതിയുടെ മൊബൈലില്‍ നിന്നും ബസ് യാത്രക്കാരായ നിരവധി സ്ത്രീകളുടെ വീഡിയോകള്‍ കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ യാത്രക്കാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha