36 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ നോക്കിയത് കോഴിക്കോട് കൊടുവള്ളി സ്വദേശി!! ഷാര്‍ജയില്‍ നിന്നും എത്തിയ യുവാവിനെ പൊക്കിയത് വളരെ തന്ത്രപരമായി...

കോഴിക്കോട് കൊടുവള്ളി സ്വദേശിയാണ് അറസ്റ്റിലായത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ച നിലയിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നും ഇന്ന് പുലര്‍ച്ചെയാണ് പ്രതി നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ 1.4 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ഏകദേശം 36 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പ്രതിയുടെ പക്കല്‍നിന്നും പിടികൂടിയത്.
https://www.facebook.com/Malayalivartha























