പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍

ഗുജറാത്തിലെ രാജ്‌കോട്ടില്‍ രണ്ട് വയസുള്ള പശുവിന് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് പിടിയില്‍. കനുഭായ് ഗോണ്ടലിയെന്ന യുവാവിനെയാണ് പൊലീസ് പിടികൂടിയത്. ഇയാള്‍ പശുവിനോട് അതിക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ക്ഷീര കര്‍ഷകനായ മെര്‍ഖിഭായ് ചാവ്ഡയുടെ ഉടമസ്ഥതയിലുള്ള പശുവാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായത്. പശു വീട്ടില്‍നിന്ന് പുറത്തുപോയതോടെയാണ് പീഡനം നടന്നതെന്ന് പൊലീസ് പറയുന്നു.
പശുവിനെ കാണാതായതിനെ തുടര്‍ന്ന് ചാവ്ഡ നടത്തിയ തിരച്ചിലിനിടെയാണ് ശ്മശാനത്തിന് സമീപം എത്തിയപ്പോള്‍ യുവാവിനെ പശുവിനൊപ്പം കണ്ടെത്തിയത്. ഉടമയെ കണ്ടതോടെ ഇയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്താണ് പശുവിന്റെ ഉടമ പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ മൃഗങ്ങള്‍ക്ക് നേരയുള്ള കുറ്റകൃത്യങ്ങള്‍ തടയാനുള്ള വകുപ്പ് പ്രകാരം കേസെടുത്തു. തുടര്‍ന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചുവരികയാണെന്നും മേല്‍നടപടികള്‍ പരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























