ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി

അടൂരില്‍ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാമെന്ന് പറഞ്ഞ് യുവതിയുടെ കാര്‍ഡ് കൈക്കലാക്കിയ ശേഷം റദ്ദാക്കാതെ അത് ഉപയോഗിച്ച് പര്‍ച്ചേസ് നടത്തി 1.08 ലക്ഷം രൂപ തട്ടിയെടുത്ത ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന യുവതിയ്‌ക്കെതിരെ സ്വര്‍ണപ്പണയ തട്ടിപ്പു കേസും. ഇളമണ്ണൂര്‍ സ്വദേശി ഗായത്രി വേണുഗോപാലിനിതെരെയാണ് കേസ്. ചാങ്കൂര്‍ സ്വദേശിനിയുടെ ക്രെഡിറ്റ് കാര്‍ഡാണ് റദ്ദാക്കാമെന്ന് പറഞ്ഞ് ഇളമണ്ണൂരിലുള്ള ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന ഗായത്രി വാങ്ങി പണം തട്ടിയെടുത്തതെന്നാണ് ആദ്യ കേസ്.
കാര്‍ഡ് റദ്ദാക്കാതെ ആ കാര്‍ഡ് ഉപയോഗിച്ച് കഴിഞ്ഞ ഏപ്രില്‍ 12 മുതല്‍ ജൂലൈ 9 വരെ 1.08 ലക്ഷം രൂപയുടെ പര്‍ച്ചേസാണ് നടത്തിയത്. ഈ കേസ് നിലനില്‍ക്കെയാണ് സ്വര്‍ണപ്പണയ തട്ടിപ്പു കേസും റജിസ്റ്റര്‍ ചെയ്തത്. അടൂരിലെ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഗായത്രി സ്വര്‍ണപ്പണയ തട്ടിപ്പു നടത്തിയത്. പറക്കോട് സ്വദേശിയായ യുവതിയാണ് സ്വര്‍ണപ്പണയ തട്ടിപ്പിനിരയായത്.
പറക്കോട് സ്വദേശിയായ യുവതി ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചിരുന്ന മൂന്നര പവന്റെ സ്വര്‍ണമാല അവിടെ നിന്നെടുപ്പിച്ച ശേഷം ഗായത്രി ജോലി ചെയ്യുന്ന ബാങ്കില്‍ പണയം പണയം വയ്ക്കുകയായിരുന്നു. സ്വര്‍ണമാലയുടെ ഉടമസ്ഥയായ യുവതിയുടെ പേരില്‍ വയ്ക്കാതെ ഗായത്രിയുടെ പേരിലാണ് പണയം വച്ചത്. പിന്നീട് ഈ സ്വര്‍ണം യുവതി അറിയാതെ ഇവര്‍ വിറ്റുവെന്നാണ് കേസ്. സ്വര്‍ണം തിരികെ നല്‍കാതെ വന്നതോടെ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha

























