വിവാഹ വീട്ടിൽവെച്ച് കണ്ടുമുട്ടിയ ഗായകനും, യുവതിയും സ്വന്തം മക്കളെ ഉപേക്ഷിച്ച് നാട്ടില്‍ നിന്ന് മുങ്ങി; കൊട്ടാരക്കര ഭാഗത്ത് ഒളിച്ചു താമസിച്ച കമിതാക്കൾ റിമാൻഡിൽ

സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവാവും യുവതിയും ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം റിമാന്‍ഡില്‍. ഗായകന്‍ കിനാലൂര്‍ കല്ലിടുക്കില്‍ ഷമ്മാസ്(35), നടുവണ്ണൂര്‍ കുറ്റിക്കാട്ടില്‍ ഷിബിന(31) എന്നിവരെയാണ് പൊലീസ് തന്ത്രപൂര്‍വം സ്റ്റേഷനില്‍ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പിന്നീട് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 30നാണ് ഇരുവരെയും കാണാതായത്.
യുവതിയുടെ ഭര്‍ത്താവ് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും യുവാവിന്റെ ഭാര്യ നല്ലളം സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് ഒരു വിവാഹ വീട്ടില്‍ വച്ചാണ് ഗായകനായ ഷമ്മാസും യുവതിയും തമ്മില്‍ പരിചയപ്പെട്ടതും മൊബൈല്‍ ഫോണ്‍ നമ്പർ കൈമാറിയതുമെന്ന് പൊലീസ് പറഞ്ഞു. ഗായകന് ഭാര്യയും 3 കുഞ്ഞുങ്ങളും ഉണ്ട്. യുവതിക്ക് ഭര്‍ത്താവും ഒരു മകളുമാണുള്ളത്. നാട്ടില്‍ നിന്ന് ഒരുമിച്ച് മുങ്ങിയ ഇവര്‍ കൊല്ലം കൊട്ടാരക്കര ഭാഗത്ത് ഒളിച്ചു താമസിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























