സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം തുടങ്ങി

സിസ്റ്റര്‍ അഭയ കൊലപാതകക്കേസിന്റെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ സിബിഐ നീക്കം തുടങ്ങി. കേസില്‍ രഹസ്യമൊഴി നല്‍കിയ നാലാം സാക്ഷിയായ സഞ്ജു പി മാത്യു, അന്‍പതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ എന്നിവര്‍ക്കെതിരെയാണ് സിബിഐ നിയമനടപടി സ്വീകരിക്കുന്നത്. ക്രിമിനല്‍ ചട്ടപ്രകാരം സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്നാണ് സൂചന.
അനുമതി ലഭിച്ചാല്‍ ഈ മാസം പതിനാറോടുകൂടി കോടതിയില്‍ ഇതു സംബന്ധിച്ചുള്ള അപേക്ഷ സമര്‍പ്പിക്കും. നിയമനടപടികളിലേക്ക് കടക്കുന്നത് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും.
"
https://www.facebook.com/Malayalivartha
























