എടിഎമ്മുകളില്‍ പണം ക്ഷാമം ; ബാങ്ക് പ്രവര്‍ത്തിക്കുന്നത് തിങ്കളും വെള്ളിയും മാത്രം

ഓണം അവധിയോട് അനുബന്ധിച്ച് ഈ ആഴ്ച ബാങ്ക് തുറക്കുന്നത് തിങ്കളും വ്യാഴവും മാത്രം. ഈ ദിവസങ്ങളില്‍ ഇടപാടുകാരുടെ തിരക്ക് ഉണ്ടാകും. ഓണാവധി തുടങ്ങിയതോടെ പല എടി എമ്മുകളില്‍ പണക്ഷാമം നേരിടുന്നുണ്ട്. ഉത്രാടം, തിരുവോണം, ശ്രീനാരായണ ഗുരു ജയന്തിദിനമായ ചതയം എന്നീ ദിവസങ്ങളിലും രണ്ടാം ശനിയാഴ്ചയായ 14 നും ബാങ്ക് പ്രവര്‍ത്തിക്കില്ല. 15ാം തീയതി ഞായറാഴ്ചയാണ്.
ഇന്ന് മുഹ്‌റം ആണെങ്കിലും ബാങ്കുകള്‍ക്ക് അവധിയില്ല. മൂന്നാം ഓണമായ വ്യാഴാഴ്ചയും ബാങ്ക് പ്രവര്‍ത്തിക്കും. ശനിയാഴ്ച രാത്രി മുതല്‍ പലയിടങ്ങളിലും എടിഎമ്മില്‍ പണമില്ല. പ്രവൃത്തി ദിവസമായ തിങ്കളാഴ്ച എടിഎമ്മില്‍ പണം നിറയ്ക്കും. അവധി ദിവസമായ ചൊവ്വയും, വെളളിയും എടിഎമ്മുകളില്‍ പണം നിറയ്ക്കാന്‍ ഏജന്‍സികള്‍ക്ക് എസ്.ബി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തുടര്‍ച്ചയായ ഓണാവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകളും വിദ്യഭ്യാസ സ്ഥാപനങ്ങളും 16 ന് തുറക്കും. ഓണത്തിന് സാധനങ്ങള്‍ വാങ്ങന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കും പണം തികയാതെ വലയും. നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള എ.ടി.എമ്മുകളില്‍ മാത്രമാണ് പണം നിറയ്ക്കുന്നതെന്നും ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha
























