ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമാണെന്ന് വ്യക്തമാക്കി മീഡിയ സെല്‍ കണ്‍വീനര്‍

ശശിതരൂര്‍ എം.പി, കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹതമാണെന്ന് വ്യക്തമാക്കി മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണി. എന്നാൽ തരൂര്‍ രാജിസന്നദ്ധത അറിയിച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. സമയക്കുറവുള്ളതിനാലാണ് തരൂര്‍ ഇക്കാര്യം അറിയിച്ചതെന്നും തല്‍ക്കാലം ചെയര്‍മാനായി തുടരുമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങളുടെയും കോ ഓര്‍ഡിനേറ്റര്‍മാരുടെയും യോഗത്തിൽ തരൂര്‍ രാജി തീരുമാനം പ്രഖ്യാപിചെന്നതായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്. രാജി തീരുമാനം വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റിന് കത്ത് അയയ്ക്കുമെന്നും അദ്ദേഹം യോഗത്തില്‍ അറിയിച്ചിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റ് ആയതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ആശയപ്രചാരണത്തിനായാണ് ഡിജിറ്റല്‍ മീഡിയ സെല്‍ രൂപീകരിച്ചത്.
സെല്ലിന്റെ ചെയര്‍മാന്‍ സ്ഥാനം തരൂരിനായിരുന്നു നല്‍കിയത്. കണ്‍വീനറായി നിയമിച്ചത് എ.കെ.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെയായിരുന്നു. അതേസമയം, അനില്‍ ആന്റെണി തിരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുന്നില്ലെന്ന് തരൂര്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha
























