മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ യുവാവ് ഉറങ്ങിപ്പോയി; സ്വര്‍ണമാല മുറിച്ചെടുത്ത് ബാർബർ- ആലുവയില്‍ ബാര്‍ബറെ നാട്ടുകാര്‍ കൈകാര്യം ചെയ്തു

മുടിവെട്ടാനെത്തിയ ആളുടെ സ്വര്‍ണമാല മുറിച്ചെടുത്ത് ബാർബർ. മുടി വെട്ടിയ ശേഷം തല മസാജ് ചെയ്യുന്നതിനിടെ പരാതിക്കാരന്‍ ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോഴാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. പിന്നീട് സ്വര്‍ണമാല വേസ്റ്റ് ബോക്സില്‍ നിന്ന് കണ്ടെത്തുകയും നാട്ടുകാര്‍ ബാര്‍ബറെ കൈകാര്യം ചെയ്യുകയും ചെയ്‌തോടെ പരാതിക്കാരന്‍ പരാതി പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് സീനത്ത് ജംഗ്ഷനിലെ ബാര്‍ബര്‍ ഷോപ്പിലായിരുന്നു സംഭവം.
https://www.facebook.com/Malayalivartha
























