കേരള സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമാകുന്നു
കേരള സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന സമഗ്ര ട്രോമകെയര്‍ സംവിധാനത്തിന് തുടക്കമാകുന്നു. റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യമണിക്കൂറുകളില്‍ അടിയന്തിരചികിത്സ ലഭ്യമാക്കുന്നതാണ് ഈ സംവിധാനം. സൗജന്യ ആംബുലന്‍സ് ശൃംഖലയായ 'കനിവ് 108' ആണ് ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു .
അത്യാധുനിക ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്ധരും അടങ്ങിയ 315 ആംബുലന്‍സുകളുടേ സേവനമാണ് സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. ഇപ്പോള്‍ 100 ആംബുലന്‍സുകളുടെ പ്രാഥമിക ശൃംഖല സംസ്ഥാനത്താകമാനം ഒരുക്കി ഒക്ടോബറോടെ 315 ആംബുലന്‍സുകളുടെ ശൃംഖല പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം വ്യകത്മാക്കി .
ആംബുലന്‍സ് ശൃംഖലകളെ 24 മണിക്കൂര്‍ സേവനത്തിന് പ്രയോജനപ്പെടുത്തുക എന്ന തരത്തിലായിരിക്കും ക്രമീകരണം നടത്തുക.
https://www.facebook.com/Malayalivartha