മൊബൈലിലൂടെ പരിചയപ്പെട്ടതോടെ പ്രണയം അസ്ഥിക്ക് പിടിച്ചു... ഭർത്താവ് ഗൾഫിൽ പോയത് മുതലെടുത്ത് പാതിരാത്രിയില്‍ യുവതിയെ തേടി വീട്ടിലെത്തി!! പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... നാടിനെ ഞെട്ടിച്ച സംഭവം ചടയമംഗലം സുന്ദരിമുക്കില്
ചടയമംഗലം സുന്ദരിമുക്കില് ലിജിന്‍ നിവാസില്‍ ലിജിന്‍ ബാബു(24), ആക്കല്‍ രമ്യാഭവന്‍ രാജേഷ്(19) എന്നിവരെയാണ് പൂയപ്പള്ളി പോലീസ് പിടികൂടിയത്. ഇരുവരെയും റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ചെറയവെളിനല്ലൂര് ആക്കലാണ് സംഭവമുണ്ടായത്. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയുടെ വീട്ടില്‍ രാത്രി ലിജിന്‍ ബാബു എത്തി ശല്യപ്പെടുത്തി. യുവതി വിവരം ഗള്‍ഫിലുള്ള ഭര്‍ത്താവിനെ വിളിച്ചറിയിച്ചു. ഇദ്ദേഹം പറഞ്ഞതനുസരിച്ച് പ്രാദേശിക നേതാവ് ദീപു സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചു. ഇതിനിടെ ലിജിന്‍ സഹോദരന് നിതിനെ വിളിച്ചു വരുത്തി. സഹോദരങ്ങളും രാഗേഷും ചേര്‍ന്ന് ദീപുവിനെ ആക്രമിച്ചു. വിവരം അറിഞ്ഞെത്തിയ പൂയപ്പള്ളി പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തു. നിതിന്‍ ഒളിവിലാണ്. വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ശല്യപ്പെടുത്തിയതിനും തടയാന്‍ ശ്രമിച്ച യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു ഇവര്‍ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha