കോട്ടയത്ത് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വീടുവിട്ടിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാത്രി വൈകി മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞതിനെത്തുടര്‍ന്നായിരുന്നു വിദ്യാർത്ഥി വീടുവിട്ടിറങ്ങിയത്. തൃക്കൊടിത്താനം കടമാന്‍ചിറ കാവാലം പുതുപ്പറമ്പിൽ രാജേഷ് മാത്യുവിന്റെ മകന് ജെറോം മാത്യു വര്‍ഗീസാ(16)ണു മരിച്ചത്. ഞായറാഴ്ച രാത്രിയോടെ കാണാതായ ജെറോമിനെ വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനു വീടിനു സമീപമുള്ള കടമാന്‍ചിറ പാറക്കുളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചങ്ങനാശേരി ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു പോസ്റ്റ് മോര്‍ട്ടം നടത്തും.
https://www.facebook.com/Malayalivartha