Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..

അണിയറ ചര്‍ച്ചകള്‍ സജീവം കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന് സൂചന

03 FEBRUARY 2015 10:31 AM IST
മലയാളി വാര്‍ത്ത.

പഞ്ചായത്തു തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ മന്ത്രിസഭയുടെ മുഖം മിനുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. ബാര്‍ കോഴാ വിഷയവും മന്ത്രിസഭയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിച്ചെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നുണ്ട്. ഒരിടവേളയ്ക്കു ശേഷം മന്ത്രിസഭാ അഴിച്ചുപണിയെന്ന ആശയം കോണ്‍ഗ്രസില്‍ വീണ്ടും സജീവമാകുന്നുവെന്നാണ് സൂചനകള്‍.

മുതിര്‍ന്ന നേതാവ് എകെ ആന്റണിയാണ് നീക്കത്തിന് പിന്നില്‍. സ്പീക്കര്‍ ജി കാര്‍ത്തികേയനെ മന്ത്രിയാക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കണമെന്നാണ് ആന്റണിയുടെ ആഗ്രഹം. എന്നാല്‍ ഈ നീക്കത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുകൂലിക്കുന്നില്ല. ബാര്‍ കോഴ സംഭവത്തോടെ യുഡിഎഫ് വിരുദ്ധവികാരം ജനങ്ങള്‍ക്കിടയില്‍ ശക്തിപ്പെടുന്നതിനാല്‍ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി സംസ്ഥാനത്തെ നേതാക്കളെ അറിയിച്ചിട്ടുണ്ട്. പരിഹാരം ഔദ്യോഗികമായി നിര്‍ദേശിച്ചിട്ടില്ല.

എന്നാല്‍, മന്ത്രിസഭാ അഴിച്ചുപണി നല്ലതാണെന്ന ചിന്തയിലാണ്. ബജറ്റ് സമ്മേളനം സുഗമമായി നടത്താനും പ്രാദേശിക തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിടിച്ചുനില്‍ക്കാനും ഇത് നല്ലതായിരിക്കുമെന്ന അഭിപ്രായം ഡല്‍ഹിയില്‍ കൂടിക്കാഴ്ച കോണ്‍ഗ്രസ് എംഎല്‍എമാരോട് ആന്റണി തന്നെ വ്യക്തമാക്കി.
പുനഃസംഘടനയിലെ സജീവമായി ചര്‍ച്ചയാകുന്നത് വകുപ്പുമാറ്റമാണ്. ബാര്‍ കോഴയില്‍ പ്രതിപക്ഷ പ്രക്ഷോഭം നേരിടുന്ന മാണിയെ ധനവകുപ്പില്‍നിന്ന് മാറ്റുക എന്നതടക്കമുള്ള നടപടികളാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നിര്‍ദേശിക്കുന്നത്. മാണിയില്‍നിന്ന് ധനകാര്യം മാറ്റി പി ജെ ജോസഫിനെ ഏല്‍പ്പിക്കുക എന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍ ഒരുതരത്തിലെ പുനഃസംഘടനയ്ക്കുമില്ലെന്ന നിലപാടിലാണ് കെഎം മാണി. തനിക്കെതിരെ കേസും പ്രക്ഷോഭവും നടക്കുന്നതിനാല്‍, ഈ ഘട്ടത്തില്‍ മന്ത്രിസഭാ പുനഃസംഘടന വേണ്ടെന്നാണ് മാണിയുടെയും അഭിപ്രായം.
വകുപ്പുമാറ്റം, മന്ത്രിമാരെ മാറ്റല്‍, നേതൃമാറ്റം എന്നിവ അജണ്ടയാക്കിയാണ് ചര്‍ച്ചകള്‍. വകുപ്പുമാറ്റം മാത്രം പോരാ, മന്ത്രിമാരെ മാറ്റി അഴിച്ചുപണി വേണമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം എംഎല്‍എമാരുടെ അഭിപ്രായം. മുഖ്യമന്ത്രിയായി രമേശ് ചെന്നിത്തലയെ കൊണ്ടുവന്ന് പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന നിര്‍ദേശമാണ് ഐ വിഭാഗത്തിനുള്ളത്. ഈ മൂന്ന് നിര്‍ദേശങ്ങളും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അംഗീകരിക്കുന്നില്ല. ചാണ്ടിയേയും ചെന്നിത്തലയേയും നേരിടാന്‍ കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ മൂന്നാം ഗ്രൂപ്പ് ഒരുങ്ങുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (15 minutes ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (36 minutes ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (51 minutes ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (8 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (8 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (8 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (9 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (9 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (9 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (9 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (9 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (9 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (10 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (10 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (12 hours ago)

Malayali Vartha Recommends