Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ വെച്ച് , ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

20 SEPTEMBER 2019 05:46 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശൂരിൽ വൻ പെൺവാണിഭം; ഇടപാട് സ്റ്റാർ ഹോട്ടലുകളിൽ വെച്ച് , ഓരേസമയം അറുപതോളം യുവതികൾ പിടിയിൽ! ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും പെൺവാണിഭ സംഘങ്ങൾ തലപൊക്കുന്നു .. പോലീസ് അടിച്ചമർത്തിയിരുന്ന പെൺവാണിഭ സംഘങ്ങളെല്ലാം ഇപ്പോൾ തലപൊക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരിൽ ആണ് ഇപ്പോൾ ഇത്തരം സംഘങ്ങളുടെ ഇടപാടുകൾ കൂടുതലായി നടക്കുന്നത് ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്ത് വരുന്നു . കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പെൺവാണിഭ സംഘം പിടിയിലായത്. മുഖ്യ കണ്ണിയായ സീമയെ ചോദ്യം ചെയ്തപ്പോൾ ആണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്

മുഖ്യപ്രതിയും നടത്തിപ്പുകാരിയുമായ തളിക്കുളം കണ്ണോത്ത്പറമ്പിൽ സീമയ്ക്ക് (42) വിദേശത്തും കണ്ണികളു ണ്ടെന്ന് പോലീസ് പറയുന്നു . കേരളത്തിനകത്ത് എല്ലായിടത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സീമയ്ക്ക് പെൺവാണിഭ ബിസിനസിന് ആളുകളുണ്ടെന്ന് പോലീസിന് തെളിവുകൾ ലഭിച്ചു . ഇതേക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു

പല സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവെക്കുന്ന റാക്കറ്റിന്റ ആസ്ഥാനമായി തൃശൂരിനെ സീമയം സംഘവും മാറ്റുകയായിരുന്നു. ഇവരുടെ കൂട്ടിത്തിലുള്ള 12 സ്ത്രീകളെ ഇതിന് മുമ്പ് തന്നെ രണ്ട് കേസുകളിലായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ പ്രധാന കണ്ണിയായ സീമയ്ക്കെതിരെ സമാന കേസുകൾ നിലവിലുണ്ട്.

ഈസ്റ്റ്, വെസ്റ്റ്, നെടുപുഴ സ്റ്റേഷനുകളിൽ ഏഴോളം കേസുകളാണ് സീമയ്ക്കെതിരെ ഉള്ളത്. എന്നാൽ കേസിൽ കുടുങ്ങുമ്പോഴെല്ലാം ഉന്നത സ്വാധീനം ഉപയോഗിച്ച് പിഴയടച്ച് കേസിൽനിന്ന് ഊരിപോകുന്നതാണ് രീതി.
സീമയുടെ പണത്തിന് മേൽ പരുന്തും പറക്കില്ലെന്നാണ് പെൺവാണിഭ സംഘങ്ങൾക്കിടയിലെ ചൊല്ല്. തൃശൂരിനകത്തും പറത്തുമുള്ള പെൺവാണിഭ ബിസിനസിലെ ലേഡി ഡോൺ എന്നാണ് സീമ അറിയപ്പെടുന്നത്

ആന്ധ്ര, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം പെൺകുട്ടികളെ സീമയും കൂട്ടരും കേരളത്തിലേക്ക് പെൺവാണിഭത്തിനായി എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിലെ ലോഡ്ജിൽ നിന്നു പിടിയിലായവരിൽ ആറുപേർ അന്യസംസ്ഥാനക്കാരായ സ്ത്രീകളായിരുന്നു

നക്ഷത്ര ഹോട്ടലുകളിലാണ് സീമ ഇപ്പോൾ തന്റെ ബിസിനസിനായി എത്തുന്നത്. പെട്ടെന്ന് പോലീസ് റെയ്ഡുകൾ ഇത്തരം നക്ഷത്ര ഹോട്ടലുകളിൽ വരില്ലെന്ന കണക്കു കൂട്ടലിലാണ് ഇതെന്ന് പോലീസ് പറയുന്നു. ഗൾഫിൽ പെൺവാണിഭ ബിസിനസിന്റെ വേരുകൾ ശക്തമാക്കുന്നതിനിടെയാണ് സീമ ഇപ്പോൾ പോലീസ് പിടിയിലായത്. നടത്തിപ്പുകാരി പിടിയിലായെങ്കിലും ബിസിനസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും വിധം ശക്തമായ വേരുകൾ ഇന്ത്യക്കകത്തും പുറത്തും സീമയും കൂട്ടരും സജ്ജമാക്കിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം

ഒരേസമയം അറുപതോളം യുവതികളെ തൃശൂർ നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പാർപ്പിച്ചതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പെൺവാണിഭത്തിനായി പെൺകുട്ടികളെ വിദേശങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംസ്ഥാനാന്തര പെൺവാണിഭ റാക്കറ്റിലെ മുഖ്യകണ്ണി സീമ റിമാൻഡിലാണ്.സാമ്പത്തിക ലാഭത്തിനായി പെൺവാണിഭം നടത്തിയെന്ന കേസാണ് സീമക്കെതിരെ ചുമത്തുന്നത്. സീമക്കെതിരെ ഏഴോളം പെൺവാണിഭ കേസുകളാണ് ഉള്ളത്

പന്ത്രണ്ടോളം പേരെ രണ്ട് ഹോട്ടലുകളിൽ നിന്നായി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ് ഓഫീസിന് സമീപമുള്ള ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം ഒമ്പത് യുവതികൾ അടക്കമുള്ള സംഘത്തെ ഈസ്റ്റ് പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഏഴ് പേരും ഇതര സംസ്ഥാനക്കാരാണ്. ഒരാഴ്ച മുമ്പ് നഗരത്തിലെ ഹോട്ടലിൽ നിന്ന് മൂന്ന് പേരെയും പിടികൂടി. ഇതോടെ സംഘത്തിലെ പ്രധാനി സീമതന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഹോട്ടലിലും മറ്റും ജോലിക്ക് എന്ന പേരിലാണ് യുവതികളെ സീമ റിക്രൂട്ട് ചെയ്യുന്നത്. ഇരകളായ ഇതരസംസ്ഥാന യുവതികളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

ബിസിനസ് കൊഴുത്തതോടെ സീമ തന്റെ രൂപത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വിലകൂടിയ ആഡംബര കാറുകളിൽ സഞ്ചരിക്കുന്ന സീമയും കൂട്ടരും അംഗരക്ഷകരുടെ സംരക്ഷണത്തിലാണ് ബിസിനസ് നടത്തുന്നത്. ലോഡ്ജുകളിലെല്ലാം ഈ അംഗരക്ഷകരുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് അറുപതോളം പേരാണ് സീമയുടെ റാക്കറ്റിൽ ഉൾപ്പെട്ട് തൃശൂരിലെ വിവിധ ലോഡ്ജുകളിൽ കഴിയുന്നത്. ഏറ്റവും ചുരുങ്ങിയത് അയ്യായിരം രൂപയാണ് മണിക്കൂറിന് ഈടാക്കാറുള്ളതെന്നും പെൺകുട്ടികൾക്ക് ആയിരം രൂപയാണ് ഇതിൽ നിന്നും കിട്ടുകയെന്നും പറയുന്നു.

ലുക്ക് ഔട്ട് ഗോൾസ്, ഹാപ്പി, ഹാപ്പി എൻഡിങ്സ് എന്നീ പോരുകളിലുള്ള ഓൺലൈൻ സൈറ്റുകളിലൂടെയാണ് പെൺവാണിഭം തകൃതിയായി നടക്കുന്നത്. പലപ്രാവശ്യം പെൺവാണിഭവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധിയാർജിച്ചവർ തന്നെയാണ് പുതിയ സൈറ്റുകൾക്കും പിന്നിലെന്നാണ് റിപ്പോർട്ടുകൾ .

മല്ലു മൂവി ആക്ട്രസ് അവയിലബിൾ എന്ന കുറിപ്പോടെ ചില സൈറ്റുകളിൽ സിനിമ സീരിയൽ നടിമാരുടെ മുഖചിത്രങ്ങളും ചേർത്തിട്ടുണ്ട്. ആവശ്യക്കാർക്ക് എവിടെയും ആൾക്കാരെ എത്തിച്ചുകൊടുക്കുമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് സ്ഥലങ്ങളുണ്ടെന്നുമാണ് സൈറ്റുകളിൽ അവർ നൽകുന്ന വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (33 minutes ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (38 minutes ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (1 hour ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (2 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (3 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (3 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (4 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (4 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (4 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (4 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (4 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (4 hours ago)

Malayali Vartha Recommends