Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മോഹൻകുമാറും മുരളിയും കൊമ്പുകോർക്കുമ്പോൾ ബിജെപിയും ഇടതും കൊയ്യുന്നു നൂറുമേനി; വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളെ പിണക്കി തെരഞ്ഞടുപ്പ് പ്രചരണത്തിൽ പിന്നാക്കം പോകുമ്പോൾ ബിജെപിയും സി പി എമ്മും അതിശക്തമായി മുന്നേറുന്നു

05 OCTOBER 2019 11:04 AM IST
മലയാളി വാര്‍ത്ത

വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളെ പിണക്കി തെരഞ്ഞടുപ്പ് പ്രചരണത്തിൽ പിന്നാക്കം പോകുമ്പോൾ ബിജെപിയും സി പി എമ്മും അതിശക്തമായി മുന്നേറുന്നു. ബിജെപിയുടെ വോട്ടുകൾ യു ഡിഎഫ് കരസ്ഥമാക്കുമെന്ന പ്രചരണം ശക്തമാകുമ്പോൾ ഒരൊറ്റ വോട്ടു പോലും ചോരാത്ത തരത്തിൽ പ്രവർത്തനം ഊർജിതമാക്കുകയാണ് ബിജെപിയും ഇടതു മുന്നണിയും.

പാലാ ഫലം വട്ടിയൂർക്കാവിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് മോഹൻകുമാറും മുരളീധരനും തമ്മിലുള്ള വാചക കസർത്ത് മുന്നേറുന്നത്. വിവാദം തുടങ്ങിവച്ചത് മോഹൻകുമാറാണ്. മുരളിയുടെ അനിഷ്ടത്തിലാണ് മോഹൻകുമാർ സ്ഥാനാർത്ഥിയായത്. അദ്ദേഹം നിർദ്ദേശിച്ച പീതാംബര കുറുപ്പിനെതിരെ മുല്ലപ്പള്ളിയുടെ നേത്യത്വത്തിൽ നേതാക്കൾ തിരിഞ്ഞതാണ് വിനയായത്. കുറുപ്പ് വിഷമത്തോടെ വിടവാങ്ങി.

കോന്നിയിലും വട്ടിയൂർക്കാവിലും സമാന സംഭവമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. സിറ്റിംഗ് എം എൽ എമാർ നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ കെ പി സി സി യാണ് ഒഴിവാക്കിയത്. എങ്കിൽ നിങ്ങൾ നിർത്തിയ സ്ഥാനാർത്ഥിയെ നിങ്ങൾ തന്നെ ജയിപ്പിച്ചോ എന്ന മട്ടിലാണ് മുരളിയും അടൂർ പ്രകാശും നീങ്ങുന്നത്. പ്രകാശ് അക്കാര്യം തുറന്നു പറഞ്ഞു. മുരളി മുന്നണി മര്യാദയും പാർട്ടി മര്യാദയും പാലിച്ചു. താൻ മത്സരിച്ചപ്പാൾ ആരും സഹായിക്കാൻ വന്നില്ലെന്നാണ് മുരളി പറഞ്ഞത്. അത് മോഹൻകുമാറിനുള്ള ഒരു കൊളുത്ത് കൂടിയായിരുന്നു. വട്ടിയൂർക്കാവിൽ മുരളി മത്സരിക്കാൻ വന്നപ്പോൾ ആദ്യം എതിർത്തത് മോഹൻകുമാറാണ്. കാരണം വട്ടിയൂർക്കാവ് എന്ന പഴയ തിരുവനന്തപുരം നോർത്തിലെ എംഎൽ എ ആയിരുന്നു മോഹൻകുമാർ. മുരളിക്ക് വേണ്ടിയാണ് മോഹൻകുമാർ മാറി കൊടുത്തത്. അതിന്റെ ദേഷ്യം ഇന്നും മോഹൻകുമാറിനുണ്ട്.

വട്ടിയൂർക്കാവിന് ശേഷം മോഹൻകുമാർ ആഗ്രഹിച്ചത് അരുവിക്കരയാണ്. മണ്ഡല പുനർനിർണയ സമയത്ത് അരുവിക്കരയെ പൂർണ യുഡിഎഫ് മണ്ഡലമാക്കി മാറ്റിയത് മോഹൻകുമാറാണ്. കാർത്തികേയൻ മരിക്കുന്നതിനു മുമ്പ് അരുവിക്കരയിൽ മോഹൻകുമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോഹൻകുമാറിന് ആര്യനാട്ട് നല്ല ബന്ധുബലമുണ്ട്. മോഹൻകുമാർ രാഷ്ട്രീയം വിട്ട് മനുഷ്യാവകാശ കമ്മീഷനിൽ ചേരുമ്പോൾ കാർത്തികേയൻ സ്പീക്കറായിരുന്നു. മോഹൻ കുമാറിനെ കമ്മീഷനിലേക്ക് തെരഞ്ഞടുത്ത കമ്മീറ്റിയിൽ കാർത്തികേയൻ ഉണ്ടായിരുന്നു. എന്നാൽ കാർത്തികേയൻ മരിച്ചപ്പോൾ ശബരിനാഥിനെ അരുവിക്കരയിൽ പരിഗണിച്ചു. കോൺഗ്രസിൽ സിറ്റ് നൽകുന്നത് ഡൈയിംഗ് ഇൻ ഹാർനസായിട്ടാണോ എന്ന് അന്ന് മോഹൻകുമാർ പരസ്യമായി ചോദിച്ചിരുന്നു.

വ്യക്തികൾ ഇല്ലെങ്കിൽ ഇലക്ഷൻ മുടങ്ങില്ലെന്നാണ് മുരളി പറഞ്ഞത്. ആരും ഇല്ലാതിരുന്നിട്ടും താൻ 7600 വോട്ടിന് ജയിച്ചതായി മുരളി പറഞ്ഞു. എം പി എന്ന നിലയിൽ തനിക്ക് ചെയ്യേണ്ട കാര്യങ്ങൾ നിരവധിയുണ്ടെന്ന് മുരളി പറഞ്ഞു. അതിനിടയിൽ വട്ടിയൂർക്കാവിലും തെരഞ്ഞടുപ്പ് നടക്കുന്ന മറ്റ് സ്ഥലങ്ങളിലും ചെല്ലുമെന്ന് മുരളി പറഞ്ഞു. എന്നാൽ മുരളിയും തരൂരും ഉടൻ വട്ടിയൂർക്കാവിലെത്തും. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലാണ് ഇതിന് കാരണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (19 minutes ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (32 minutes ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (38 minutes ago)

ഫോക്കസ് മാറ്റി ബേബി.. ഗോവിന്ദൻ അത് പറഞ്ഞത് മാത്രമേ ഓർമ്മയുള്ളൂ..!സ്റ്റേജിൽ കയറി പേപ്പർ കീറിയെറിഞ്ഞ് അണികൾ  (42 minutes ago)

അയ്യോ...മോളേ..അച്ഛന്റെ കൺമുന്നിൽ ബസ് കയറി ഇറങ്ങി, 10 വയസ്സുകാരി പിടഞ്ഞ് മരിച്ചു..!ഞെട്ടി അച്ഛൻ  (52 minutes ago)

കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വിതുരയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ സ്‌കൂട്ടറിൽ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം.... കൂടെയുണ്ടായിരുന്ന മകനും മകളും പരുക്കേറ്റ് ആശുപത്രിയിൽ  (58 minutes ago)

നിങ്ങൾ കേട്ടില്ല ഞാൻ കേട്ടു.. MA ബേബി പറയാത്ത കാര്യങ്ങൾ കേട്ടെന്ന് ഗോവിന്ദൻ..!ഇറങ്ങിപ്പോയി ബേബി..! വിജയന് പുച്ഛം മാത്രം  (1 hour ago)

മാസപ്പടിക്കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകണം..രണ്ടാം ഘട്ട ചോദ്യം ചെയ്യൽ ഇന്നും നാളെയുമായി പൂർത്തിയാക്കാൻ ഇഡി നീക്കം  (1 hour ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്  (1 hour ago)

സങ്കടക്കാഴ്ചയായി... റാപ്പിഡോ ബൈക്ക് ടാക്സിയിൽ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം...  (1 hour ago)

മുതിർന്ന സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം...മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

ഇന്ത്യക്ക് അഫ്ഗാനിസ്താനെതിരെ ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി20 പരമ്പര... മൂന്ന് മത്സരങ്ങളും ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ (ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം) നടക്കും  (2 hours ago)

കാസര്‍കോട് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി...  (2 hours ago)

ഫൈനലിൽ ശ്രീലങ്കൻ വനിതകളെ 72റൺസിന് പരാജയപ്പെടുത്തി ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ  (3 hours ago)

Malayali Vartha Recommends