പാലാ ഉപതിരഞ്ഞെടുപ്പിലെ ജോസഫിന്റെ കള്ളക്കളി; തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്ത് പുറത്ത്; കടുത്ത മാണി വിരോധത്തിന്റെ പേരില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി ആരും മത്സരിക്കുന്നില്ലെന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ട് ദിവസം മുന്നെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനയച്ച കത്ത് മലയാളിവാര്‍ത്ത പുറത്തുവിടുന്നു

കടുത്ത മാണി വിരോധത്തിന്റെ പേരില്‍ പാലാ ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥിയായി ആരും മത്സരിക്കുന്നില്ലെന്ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു രണ്ട് ദിവസം മുന്നെ തന്നെ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനയച്ച കത്ത് മലയാളിവാര്‍ത്ത പുറത്തുവിടുന്നു.
കെ.എം.മാണിയുടെ മരണശേഷം പാര്‍ട്ടി ഭരണഘടനയെ മുറുകെപ്പിടിച്ച് വര്‍ക്കിങ് ചെയര്‍മാനായ താനാണ് ചെയര്‍മാന്‍ എന്നു വാദിക്കുന്ന പി.ജെ. ജോസഫ് കേരളാ കോണ്‍ഗ്രസിന്റെ തോല്‍വി അറിയാത്ത കേരളത്തിലെ ഏക സീറ്റായ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി മത്സരിക്കുന്നില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ച ഔദേ്യാഗിക കത്താണിത്. 1965 മുതല്‍ ഇന്നുവരെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി േതാല്‍ക്കാത്ത കേരളത്തിലെ ഏക മണ്ഡലമായിരുന്നു പാലാ.
പാലായില്‍ ഉപതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് ആഗസ്റ്റ് 25 നായിരുന്നു. എന്നാല്‍ 23-ാം തീയതിവച്ച് പി.ജെ. ജോസഫ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കത്തയച്ചതാണ് യു.ഡി.എഫ് നേതൃത്വത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ഇപ്പോള്‍ വന്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാലാ ഉപതിരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജോസ്. കെ. മാണിയെ ഇടിച്ചുതാക്കുക എന്ന ഏക അജണ്ടയായിരുന്നു നാളിതുവരെ ജോസഫിനെ നയിച്ചത്. ജോസ് .കെ. മാണി വിഭാഗം ശക്തിയാര്‍ജ്ജിക്കുന്നതില്‍ അപകടം മണത്തറിഞ്ഞ കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെ മൗനസമ്മതവും പാലായില്‍ ചിഹ്നം നിഷേധിക്കുന്ന കാര്യത്തില്‍ ഉണ്ടായിരുന്നു. ചിഹ്നം നിഷേധിച്ച അന്നുതന്നെ പാലായിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പി.ജെ. ജോസഫ് എത്തിയത് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരോടൊപ്പമായിരുന്നു. എന്നിട്ടു ചിഹ്നം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ ജോസഫിനെ പാലായില്‍ നിന്നും കൂകി ഓടിച്ചു. ഇതും വലിയ തോതില്‍ വോട്ടു ചോര്‍ച്ചയുണ്ടാകാന്‍ കാരണമായി.
ചിഹ്നം നിഷേധിക്കാന്‍ ജോസഫ് പറഞ്ഞ കാര്യം, ചിഹ്നത്തിനുവേണ്ടി ജോസഫിന്റെ അടുത്ത് അപേക്ഷ നല്‍കേണ്ട കാര്യമില്ല. മാണിസാറാണ് തന്റെ ചിഹ്നം എന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പറഞ്ഞു എന്നതിനെ കയറിപിടിച്ചായിരുന്നു. പാലായില്‍ ജോസ് ടോമിനെ സ്ഥാനാര്‍ത്ഥിയായി യു.ഡി.എഫ് നേതൃത്വം കോട്ടയത്തു പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ ജോസഫ് രോഷാകുലനായിരുന്നു. ജോസ് ടോം രണ്ടില ചിഹ്നത്തിനായി, വര്‍ക്കിംഗ് ചെയര്‍മാന്‍ എന്ന നിലയില്‍ അപേക്ഷ കിട്ടിയാല്‍ താന്‍ പരിഗണിക്കാം എന്നും പി.ജെ. ജോസഫ് പിന്നീട് വ്യക്തമാക്കിയിരുന്നു. ജോസ് ടോം ആവശ്യപ്പെട്ടാല്‍ രണ്ടില ചിഹ്നം അനുവദിക്കാമെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തോടും ജോസഫ് ഉറപ്പുനല്‍കിയിരുന്നു. ജോസ് ടോമും ജോസ് കെ. മാണിയും ആവശ്യപ്പെടാത്തതിനാലാണ് രണ്ടില ചിഹ്നം നല്‍കാത്തതെന്നായിരുന്നു നാളിതുവരെയുള്ള ജോസഫിന്റെ നിലപാട്.
എന്നാല്‍ പാലാ ഉപതിരഞ്ഞെടുപ്പ് ഭരണാധികാരിക്കും കോട്ടയം തിരഞ്ഞെടുപ്പ് കമ്മീഷനും കളക്ടര്‍ക്കും ജോസഫ് നല്‍കിയ കത്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഈ കത്തിലാണ് കേരളാ കോണ്‍ഗ്രസ് (എം) പാലായില്‍ മത്സരിക്കുന്നില്ല എന്നറിയിച്ചിരിക്കുന്നത്. ഈ കത്ത് പുറത്തുവന്നതോടെ വന്‍പ്രതിഷേധത്തിലാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആകെ ക്ഷുഭിതനാണ് സി.എഫ്. തോമസും, കേരളാ കോണ്‍ഗ്രസിന്റെ ഏറ്റവും പിന്തുണ ഉള്ള സീറ്റായ പാലായില്‍ കേരളാ കോണ്‍ഗ്രസ് (എം) മത്സരിക്കുന്നില്ല എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് ജോസഫ് തീരുമാനമെടുത്തതെന്നും എന്തുകൊണ്ട് അക്കാര്യം തന്നെ അറിയിച്ചില്ല എന്നുമാണ് സി.എഫ് ചോദിക്കുന്നത്.
ജോസഫിന്റെ വിവാദ കത്ത് പുറത്തുവന്നതോടെ കേരളാ കോണ്‍ഗ്രസിലെ വിഭാഗീയത വീണ്ടും നിയമയുദ്ധത്തിലേക്കു നീങ്ങുകയാണ്. പാര്‍ട്ടി അനുവദിക്കാതെ, പാര്‍ട്ടി കമ്മറ്റികളില്‍ ചര്‍ച്ച ചെയ്യാതെ, ആരും അറിയാതെ പാര്‍ട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമം നടത്തുന്ന ജോസഫിനെ വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കണമെന്ന് ഭൂരിപക്ഷം സംസ്ഥാന കമ്മറ്റി അംഗങ്ങളും ആവശ്യപ്പെടുന്നു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് 6 മാസത്തിലൊരിക്കല്‍ സംസ്ഥാന കമ്മിറ്റി കൂടേണ്ടതായിട്ടുണ്ട്. ആയതിനാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടേണ്ട ഭരണഘടന ഉത്തരവാദിത്വത്തിലാണ് ജോസഫ്. ജോസഫ് സംസ്ഥാന കമ്മറ്റി എവിടെ വിളിച്ചു കൂട്ടിയാലും അതില്‍ രണ്ടില്‍ മൂന്നു ഭൂരിപക്ഷം ജോസ് കെ. മാണി വിഭാഗത്തിനാണെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.
https://www.facebook.com/Malayalivartha